Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്

Nigeria Stampede Incident: ശനിയാഴ്ച ഹോളി ട്രിനിറ്റി കാത്തലിക്ക് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷണവും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു.

Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്

Nigeria Stampede

Updated On: 

22 Dec 2024 18:22 PM

നൈജീരിയ: ക്രിസ്മസ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൈജീരിയയിൽ 32 പേർ മരിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ മൈതാമയിലെ പ്രാദേശിക പള്ളിയിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും വസ്ത്രവും വാങ്ങാൻ ആളുകൾ തടിച്ചുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇതിന് പുറമെ മറ്റ് രണ്ടു സ്ഥലങ്ങളിലും സമാനായ തിരക്കുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 35 പേർ മരണപ്പെട്ടിരുന്നു. ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നൈജീരിയയിൽ മരിച്ചവരുടെ എണ്ണം 67 ആയി.

ശനിയാഴ്ച ഹോളി ട്രിനിറ്റി കാത്തലിക്ക് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷണവും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇത് ശേഖരിക്കാനായി ജനക്കൂട്ടം സ്ഥലത്ത് തടിച്ചു കൂടുകയായിരുന്നുവെന്ന് ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി പോലീസ് വക്താവ് ജോസഫിൻ അഡെ പ്രസ്താവനയിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും താഴ്ന്ന വരുമാനമുള്ള ആളുകൾ വസിക്കുന്ന പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം മൂവായിത്തിലേറെ ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് പരിപാടി ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും, പുലർച്ചെ നാല് മണി മുതൽ തന്നെ ആളുകൾ എത്തുകയായിരുന്നുവെന്ന് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ചാരിറ്റബിൾ ഓർഗനൈസസഷനുകളുടെ ഭാഗത്ത് നിന്ന് തിരക്കുകൾ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയും അപകടത്തിന് ഭാഗികമായ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നൈജീരിയയിലെ ഇബ്‌ദാനിൽ ബുധനാഴ്ച സമാനായ അപകടം നടന്നിരുന്നു. സൗജന്യ ഭക്ഷണത്തിനായി ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേരാണ് മരിച്ചത്. ഇഫെ ചക്രവർത്തിയുടെ മുൻ ഭാര്യ രാജ്ഞി നവോമി ഒഗുൻവുസി ഒരു ചാരിറ്റബിൾ ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ, ആദ്യം എത്തുന്ന 5000 പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും എന്നറിയിച്ചിരുന്നു. പല കുടുംബങ്ങളും ദീർഘ ദൂരം യാത്ര ചെയ്താണ് വിതരണം നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

ഒരു സ്‌കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പടെ നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നവോമി ഒഗുൻവുസിയെയും പോലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തെക്കുകിഴക്കൻ നൈജീരിയയിലെ അനംബ്ര സംസ്ഥാനത്തെ ഒകിജയിലും ക്രിസ്മസ് തിരക്കിൽ പെട്ട് 22 പേർ മരിച്ചു. ക്രിസ്മസ് സമ്മാന വിതരണം പ്രമാണിച്ച് പള്ളിയിൽ ആയിരകണക്കിന് ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. അബുജയിലും, ഒകിജയിലും ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണെന്നാണ് ലഭിക്കുന്ന വിവരം.

Related Stories
Aircraft crashes in Brazil : ബ്രസീലില്‍ കടകളിലേക്ക് തകര്‍ന്നുവീണ് വിമാനം, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം