New Year 2025 Dubai : പുതുവത്സരത്തിൽ ഉറങ്ങാതെ ദുബായ് മെട്രോ; തുടർച്ചയായി സർവീസ് നടത്തുക 43 മണിക്കൂർ

New Year 2025 Dubai Metro To Operate Non Stop : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ട്രാം സർവീസുകൾ ഇടവേളകളില്ലാതെ 43 മണിക്കൂർ പ്രവർത്തിക്കും. ഇതോടൊപ്പം 1400 ബസുകളും സൗജന്യമായി സർവീസ് നടത്തും.

New Year 2025 Dubai : പുതുവത്സരത്തിൽ ഉറങ്ങാതെ ദുബായ് മെട്രോ; തുടർച്ചയായി സർവീസ് നടത്തുക 43 മണിക്കൂർ

ദുബായ് മെട്രോ

Published: 

25 Dec 2024 08:01 AM

യുഎഇയിലെ പുതുവത്സരാഘോഷങ്ങളുമായി (UAE New Year Celebrations) ബന്ധപ്പെട്ട് ദുബായ് മെട്രോ ഇടവേളകളില്ലാതെ സർവീസ് നടത്തും. ദുബായ് മെട്രോ, ട്രാം സർവീസുകൾ ജനുവരി 31 മുതൽ തുടർച്ചയായ 43 മണിക്കൂർ പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പുതുവത്സര സമയത്തെ തിരക്കൊഴിവാക്കാനാണ് തീരുമാനം. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ച് റോഡുകളിൽ ട്രാഫിക്ക് ബ്ലോക്ക് പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്. പുതുവത്സരാഘോഷ സമയത്ത് ദുബായിൽ പലയിടങ്ങളും മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് ഉണ്ടാവാറുണ്ട്. പല റോഡുകളും അടയ്ക്കാറുമുണ്ട്.

ഡിസംബർ 31ന് പുലർച്ച അഞ്ച് മണിയ്ക്കാണ് ദുബായ് മെട്രോ സർവീസ് ആരംഭിക്കുക. ജനുവരി 1 അർദ്ധരാത്രി വരെ സർവീസ് തുടരും. ദുബായ് ട്രാം ആവട്ടെ ഡിസംബർ 31 പുലർച്ചെ ആറ് മണിക്ക് സർവീസ് ആരംഭിച്ച് ജനുവരി രണ്ട് ഒരു മണി വരെ തുടർച്ചയായി പ്രവർത്തിക്കും. ഇതിനോടൊപ്പം 1400 ബസുകളും ഈ സമയത്ത് സർവീസ് നടത്തും. പൊതുജനങ്ങൾക്ക് സൗജന്യമായി ഈ ബസുകളിൽ സഞ്ചരിക്കാം. തിരക്ക് അധികരിച്ചാൽ ദുബായ് മെട്രോ സ്റ്റേഷൻ ജനുവരി 31 വൈകിട്ട് അഞ്ചിന് അടയ്ക്കും. അതുകൊണ്ട് തന്നെ ഈ സമയത്തിന് ശേഷം തൊട്ടടുത്തുള്ള മറ്റ് സ്റ്റേഷനുകളിലാവും യാത്രക്കാർ ഇറങ്ങേണ്ടത്.

Also Read : Burj Khalifa NYE 2024 Fireworks: പുതുവർഷ കരിമരുന്ന് കലാപ്രകടനത്തിനൊരുങ്ങി ബുർജ് ഖലീഫ; കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ടത്

“ട്രാഫിക് ഒഴിവാക്കാൻ ദുബായ് മെട്രോ സർവീസ് ഉപയോഗിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും ആവശ്യപ്പെടുന്നു. മെട്രോ സർവീസ് എല്ലാം പ്രവർത്തിക്കും. തിരക്കൊഴിവാക്കാൻ ബുർജ് ഖലീഫ പോലുള്ള ചില സ്റ്റേഷനുകൾ താത്കാലികമായി അടച്ചിടും. ബിസിനസ് ബേ സ്റ്റേഷനെയാവും ആ സമയത്ത് ആശ്രയിക്കുക. എമിറേറ്റ് മുഴുവനായി ഏതാണണ്ട് 1400 ബസുകളുണ്ടാവും. അതെല്ലാം പ്രവർത്തിക്കും. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കും.”- റോഡ്സ് ആൻഡ് ട്രാഫിക് അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അൽ ബന പറഞ്ഞു.

യുഎഇയിലെ ഹോട്ടൽ വാടക

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബുർജ് ഖലീഫയിലെ വെടിക്കെട്ട് ഉൾപ്പെടെ പുതുവത്സരാഘോഷ കാഴ്ചകൾ കാണാൻ ആളുകൾ മുറി ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് യുഎഇയിലെ വിവിധ ഇടങ്ങളിൽ ഹോട്ടൽ മുറികളുടെ വാടക കുത്തനെ ഉയർന്നത്.

പുതുവത്സരത്തോടനുബന്ധിച്ച് ഹോട്ടൽ മുറികൾക്കുള്ള ഡിമാൻഡ് വർധിച്ചിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന പുതുവത്സരാഘോഷക്കാഴ്ചകൾ കാണാനായി വിദേശികളും സ്വദേശികളുമടക്കം എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ വിലയെക്കാൾ വാടക 300 ഇരട്ടിയോളം വർധിച്ചതായി ബുക്കിങ് ഏജൻസികൾ അറിയിച്ചു. റിസോർട്ടുകളിലെയും ഹോട്ടലുകളിലുമൊക്കെ മുറിവാടക വളരെയധികം വർധിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ ഇടങ്ങളിലായി ഒരുക്കിയിരിക്കുന്ന ആകർഷണങ്ങൾ ആസ്വദിക്കാൻ നാട്ടുകാർ തന്നെ കൂടുതലായി മുറികൾ ബുക്ക് ചെയ്യുന്നുണ്ട്. ഒപ്പം, ബുർജ് ഖലീഫയിലെയും പരിസര പ്രദേശങ്ങളിലെയും ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിദേശികളും എത്തുന്നുണ്ട്. ഇതാണ് വാടക വർധിക്കാൻ കാരണം.

 

Related Stories
Israeli–Palestinian conflict: സ്റ്റാര്‍ബക്ക്‌സ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗസയിലെ വംശഹത്യ കാണാം; പ്രതിഷേധം കനക്കുന്നു
Kazakhstan Plane Crash: കസാഖ്സ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു; 12 പേരെ രക്ഷപ്പെടുത്തി
Hand Luggage Rules: ഒറ്റ ബാഗേ പറ്റൂ അതും പരമാവധി ഏഴ് കിലോ; വിമാനയാത്രക്കാരുടെ ഹാൻഡ് ബാഗ് നിയമങ്ങളിൽ മാറ്റം
Cow Dung Import: ചാണകത്തിന് ഇത്രയും ഡിമാൻഡോ…; ക്യൂ നിന്ന് ​ഗൾഫ് രാജ്യങ്ങൾ, കാരണം ഇതാണ്
Pager Attack: വർഷങ്ങൾക്ക് മുമ്പേ നടത്തിയ ആസൂത്രണം, പേജർ ‌സ്ഫോടനത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുമായി മൊസാദ് ചാരന്മാർ
Coldplay Concert Scam UAE : കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ വ്യാജ ടിക്കറ്റ് വില്പന; യുഎഇയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്