Domestic Workers Salaries: ഗാർഹിക തൊഴിലാളികളുടെ ശമ്പളം; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു, നിയമം ആർക്കെല്ലാം ബാധകം
New Salary Transfer System In Saudi Arabia: 2024 ജൂലൈയിൽ ആണ് ഈ പദ്ധതിയുടെ ആദ്യം ഘട്ടം നടപ്പിലാക്കിയത്. ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. അതേസമയം രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്ക് നിയമം ബാധകമാവുന്ന അടുത്ത ഘട്ടം ജൂലൈ മുതൽ രാജ്യത്ത് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കുള്ള നാലാം ഘട്ടം ഒക്ടോബറിലും ഒറ്റ ഗാർഹിക തൊഴിലാളിയുള്ളവർക്ക് ബാധകമാവുന്ന അവസാന ഘട്ടം 2026 ജനുവരിയിലും പ്രാബല്യത്തിൽ വരും.
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ജനുവരി ഒന്ന് മുതലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളി സേവനം ഉറപ്പാക്കുന്ന ‘മുസാനദ’ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഈ നിയമം ബാധകമാവുക നാലിലധികം ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമയ്ക്ക് മാത്രമാണ്.
2024 ജൂലൈയിൽ ആണ് ഈ പദ്ധതിയുടെ ആദ്യം ഘട്ടം നടപ്പിലാക്കിയത്. ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. അതേസമയം രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്ക് നിയമം ബാധകമാവുന്ന അടുത്ത ഘട്ടം ജൂലൈ മുതൽ രാജ്യത്ത് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കുള്ള നാലാം ഘട്ടം ഒക്ടോബറിലും ഒറ്റ ഗാർഹിക തൊഴിലാളിയുള്ളവർക്ക് ബാധകമാവുന്ന അവസാന ഘട്ടം 2026 ജനുവരിയിലും പ്രാബല്യത്തിൽ വരും. പരസ്പര കരാർ അനുസരിച്ച്, തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ALSO READ: ദുബായിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു; വില വർധിപ്പിക്കാനൊരുങ്ങി റെസ്റ്റോറൻ്റുകൾ
വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കുമായാണ് പ്രധാനമായും ആരോഗ്യ ഇൻഷുറൻസ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ ഈ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു. അബുദാബി, ദുബായ് എന്നീ എമിറേറ്റുകളിൽ നേരത്തെ തന്നെ ഈ നിയമം ബാധകമായിരുന്നു. എന്നാൽ ഷാർജ, അജ്‌മാൻ, ഉമുൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്കാണ് നിലവിൽ ഈ നിയമം വ്യാപിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 16-ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി, ആരോഗ്യ, പ്രതിരോധ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു കാബിനറ്റിനെ അടിസ്ഥാനമാക്കി ആരോഗ്യ ഇൻഷുറൻസ് നിയമം പ്രഖ്യാപിച്ചത്. തുടർന്ന് ഈ വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുകയായിരുന്നു.
സ്വകാര്യ മേഖലയിലെ ജീവനക്കാർ, വീട്ടു ജോലി ചെയ്യുന്നവർ തുടങ്ങിയ വിദേശികളായ എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുക്കേണ്ടതാണെന്നാണ് ഈ നിയമം പറയുന്നത്. മാത്രമല്ല തൊഴിൽ വിസ പുതുക്കുന്നതിനും റെസിഡൻസ് പെർമിറ്റിനും ഇൻഷുറൻസ് പ്രധാന ഘടകമായി മാറ്റിയിരിക്കുകയാണ്. ഇനി മുതൽ ഇക്കാര്യങ്ങൾ ചെയ്യണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും വേണമെന്നും നിയമത്തിൽ പറയുന്നു.
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും, മലയാളികൾക്കും ഈ തീരുമാനം ഏറെ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം നേരത്തെ ഇത്തരത്തിലുള്ള നിർബന്ധിത ഇൻഷുറൻസിന്റെ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയായിരുന്നു. ജീവനക്കാരിൽനിന്ന് കമ്പനികൾ ഇതിനായി പണം ഈടാക്കാൻ പാടില്ലെന്നും നിയമമുണ്ട്. നിലവിൽ ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി.