5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mia Khalifa: ഏതോ രാജ്യത്ത് ആർക്കോ വേണ്ടി യുദ്ധം ചെയ്യുന്നു…; യുഎസ് സൈനികരെ പരിഹസിച്ച് മിയ ഖലീഫ

Mia Khalifa Slamms US Military: കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്ത് നിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാർക്ക് സർക്കാർ വേണ്ട പരിഗണനയോ പ്രതിഫലമോ നൽകുന്നില്ലെന്നും മിയ വീഡിയോയിലൂടെ ആരോപിച്ചു. വിമർശനവും അതുപോലെ യോജിപ്പും ലഭിച്ച വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

Mia Khalifa: ഏതോ രാജ്യത്ത് ആർക്കോ വേണ്ടി യുദ്ധം ചെയ്യുന്നു…; യുഎസ് സൈനികരെ പരിഹസിച്ച് മിയ ഖലീഫ
മിയ ഖലീഫ (Image Credits: Instagram)
neethu-vijayan
Neethu Vijayan | Published: 25 Oct 2024 21:23 PM

ആരുടെയോ രാജ്യത്ത് ആർക്കോ വേണ്ടി ജോലിചെയ്ത് ജീവിതം പാഴാക്കുന്നവരാണ് യുഎസ് സൈനികരെന്ന് പരിഹസിച്ച് മിയ ഖലീഫ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിയ ഖലീഫ പട്ടാളക്കാരെ പരിഹസിച്ച് രം​ഗത്തെത്തിയത്. കൂടാതെ കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്ത് നിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാർക്ക് സർക്കാർ വേണ്ട പരിഗണനയോ പ്രതിഫലമോ നൽകുന്നില്ലെന്നും മിയ വീഡിയോയിലൂടെ ആരോപിച്ചു. വിമർശനവും അതുപോലെ യോജിപ്പും ലഭിച്ച വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

യുഎസ് പട്ടാളത്തിന്റെ ഭാഗമല്ലാത്ത എല്ലാവർക്കും നല്ല പ്രഭാതം നേർന്നുകൊണ്ടാണ് മിയ വീഡിയോ ആരംഭിക്കുന്നത്. ‘യുഎസ് പട്ടാളത്തിന്റെ ഭാഗമാകാതെ, തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത ഒരു രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാതെ, സ്വന്തം നാട്ടിൽ, വീട്ടിൽ ഇരിക്കുന്ന എല്ലാവർക്കും സുപ്രഭാതം. യുദ്ധമുഖത്തുപോയി തലച്ചോറുമുഴുവൻ കലങ്ങിയ അവസ്ഥയിൽ, PTSD-യുമായി നാട്ടിൽ തിരിച്ചെത്തുന്ന നിങ്ങളെ യുഎസ് സർക്കാർ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് കണ്ടറിയാം’, മിയ ഖലീഫ വീഡിയോയിൽ പറയുന്നു.

 

View this post on Instagram

 

A post shared by Mia K. (@miakhalifa)

‘പട്ടാളത്തിൽനിന്നും പിരിഞ്ഞവർക്കുവേണ്ടിയുള്ള വെറ്റെരൻസ് അഫയേഴ്‌സ് സംവിധാനം നിങ്ങൾക്കുവേണ്ടി എന്തു ചെയ്യുമെന്ന് കണ്ടറിയാം. കുഴങ്ങിയ തലച്ചോറിനെ ശരിപ്പെടുത്താൻ നന്നായി ശ്വാസോച്ഛാസം ചെയ്യൂ എന്നായിരിക്കും അവർ പറയാൻ പോകുന്നത്. നിങ്ങളുടേതല്ലാത്ത ഒരു യുദ്ധത്തിന്റെ ഭാഗമാകുന്നതിന് നിങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാൻ പോകുന്ന പ്രതിഫലം അതായിരിക്കും’, മിയ വിഡിയോയിൽ പറഞ്ഞവസാനിപ്പിക്കുന്നു. മിയ പറഞ്ഞതിൽ കാര്യമുണ്ടെന്നും അതേസമയം, യുഎസ് സർക്കാരിനെയും ധീരരായ പട്ടാളക്കാരെയും പരിഹസിച്ചതിന് അവർ മാപ്പു പറയണമെന്നും ഉൾപ്പെടെ നീളുന്നതാണ് കമന്റുകൾ.

 

Latest News