Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്
Man Chops Off Private Part : മാജിക് മഷ്റൂം കഴിച്ചതിൻ്റെ ലഹരിയിൽ യുവാവ് ജനനേന്ദ്രിയം വെട്ടിയെറിഞ്ഞു. വിഷാദരോഗത്തിനടിമയായ 37കാരനാണ് ജനനേന്ദ്രിയം വെട്ടിയെറിഞ്ഞത്.
മാജിക് മഷ്റൂമിൻ്റെ ലഹരിയിൽ ജനനേന്ദ്രിയം കോടാലി കൊട്ട് വെട്ടിയെറിഞ്ഞ് യുവാവ്. അവധിക്കാലം ആഘോഷിക്കാൻ വീട്ടിലെത്തിയ ഇയാൾ കടുത്ത വിഷാദ രോഗത്തിനടിമയായിരുന്നു. മാജിക് മഷ്റൂം കഴിച്ചിട്ടും തനിക്ക് മനസമാധാനം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് താൻ ജനനേന്ദ്രിയം മുറിച്ച് കഷണങ്ങളായി എറിഞ്ഞതെന്നും ഇയാൾ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രിയയിലാണ് സംഭവം. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിൻ മഷ്റൂമാണ് 37കാരനായ യുവാവ് കഴിച്ചത്. വിഷാദരോഗത്തിനൊപ്പം മദ്യപാനത്തിനും അടിമയായ ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിലിരിക്കവെ ഇയാൾ നാലോ അഞ്ചോ ഉണങ്ങിയ മാജിക് മഷ്റൂം കഴിക്കുകയായിരുന്നു. മനസമാധാനത്തിന് വേണ്ടിയാണ് താൻ മഷ്റൂം കഴിച്ചതെന്നും എന്നിട്ടും തനിക്ക് മനസമാധാനം ലഭിച്ചില്ലെന്നും ഇയാൾ പറഞ്ഞു. ഇതുകൊണ്ടാണ് ജനനേന്ദ്രിയം വെട്ടിയെറിഞ്ഞത്. മാജിക് മഷ്റൂമിലെ സൈലോസിബിൻ എന്ന രാസവസ്തുവാണ് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നത്.
മുറിവേറ്റ ജനനേന്ദ്രിയത്തിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയതോടെ ഇയാൾ പരിഭ്രമിച്ചു. തുടർന്ന് ജനനേന്ദ്രിയത്തിൽ തുണി കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ച യുവാവ് മുറിച്ചുമാറ്റിയ ജനനേന്ദ്രിയത്തിൻ്റെ ഭാഗങ്ങൾ മഞ്ഞുകട്ടകൾ നിറച്ച ഒരു കുപ്പിയിൽ സൂക്ഷിച്ചുവച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ശ്രദ്ധിച്ച ഒരു അയൽവാസി യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അറ്റുപോയ ഇയാളുടെ ജനനേന്ദ്രിയം തുന്നിച്ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ, അഴുക്ക് പറ്റിയ ജാറിലാണ് ഇയാൾ അവയവത്തിൻ്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. ഇത് വൃത്തിയാക്കാൻ ഒരുപാട് സമയമെടുത്തു. ചില ഭാഗങ്ങളൊന്നും തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഇയാളിൽ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നു. എങ്കിലും മാനസിക നിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാളെ മാനസികരോഗങ്ങൾക്കുള്ള വാർഡിലേക്ക് മാറ്റി.
പഴയകാര്യങ്ങൾ ഓർത്തെടുക്കാൻ യുവാവിന് സാധിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അണുബാധ കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. മാസങ്ങൾക്കുള്ളിലാണ് യുവാവ് പൂർണ ആരോഗ്യവാനായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.