Malaysia Extends Visa Exemption: ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് പറക്കാം വിസയില്ലാതെ; ആനുകൂല്യം 2026 വരെ

Malaysia Extends Visa Exemption Until 2026: വിസ ഇളവ് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യ സന്ദർശിക്കാൻ കഴിയും. രണ്ട് ഇളവുകളും ശരിക്കും വിസ ലിബറലൈസേഷൻ എന്ന സംരംഭത്തിന് കീഴിൽ 2023 ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്. ദേശീയ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

Malaysia Extends Visa Exemption: ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് പറക്കാം വിസയില്ലാതെ; ആനുകൂല്യം 2026 വരെ

Represental Image (Credits Social Media)

Published: 

23 Dec 2024 08:00 AM

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് നീട്ടി. 2026 ഡിസംബർ 31 വരെയാണ് വിസ ഇളവ് നീട്ടിയിരിക്കുന്നത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ ദാതുക് അവാങ് അലിക് ജെമാനാണ് പ്രഖ്യാപനം നടത്തിയത്. ചൈനീസ് പൗരന്മാർക്കും സമാനമായ ഇളവ് മലേഷ്യ അനുവദിച്ചിട്ടുണ്ട്.

വിസ ഇളവ് പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യ സന്ദർശിക്കാൻ കഴിയും. രണ്ട് ഇളവുകളും ശരിക്കും വിസ ലിബറലൈസേഷൻ എന്ന സംരംഭത്തിന് കീഴിൽ 2023 ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്. ദേശീയ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. കൂടാതെ മലേഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഇതിലൂടെ ശക്തിപ്പെടുത്താനും സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യൻ, ചൈനീസ് സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം മലേഷ്യയെ വാ​ഗ്ദാനം ചെയ്യുന്നു. അതേസമയം, ഇന്ത്യൻ യാത്രക്കാർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10-15 ശതമാനം വരെ കൂടുതൽ സമയം മലേഷ്യയിൽ ചെലവഴിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഏകദേശം ആറ് മുതൽ 15 ദിവസം വരെ ഇന്ത്യക്കാർ മലേഷ്യയിൽ താമസിക്കുന്ന പ്രവണത കണ്ടുവരുന്നു. കൂടാതെ മലേഷ്യയിലെ പ്രധാന വിനോദസഞ്ചാര പ്രദേശങ്ങളിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ്ങുകളും 60 ശതമാനം വർദ്ധിച്ചു. അതിനാൽ മിക്ക പ്രദേശങ്ങളിലും ഹോട്ടലുകളിലുകളും മുഴുവൻ ബുക്ക് ചെയ്ത അവസ്ഥയിലാണ്.

ALSO READ: പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം

ഇന്ത്യക്കാർക്ക് ഇ-വിസ നൽകുന്ന രാജ്യങ്ങൾ

വിദേശ പൗരന്മാർക്ക് ഇലക്ടോണിക് സൗകര്യത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുന്ന രീതിയാണ് ഇ വിസ. പാസ്‌പോർട്ട്, നിങ്ങളുടെ ഫോട്ടോ എന്നിവയാണ് ഇ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ. നമ്മുടെ രാജ്യത്തിൻ്റെ പാസ്‌പോർട്ട് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തിൽ 84ാം സ്ഥാനത്താണുള്ളത്.

സെനഗൽ, എത്യോപ്യ, സീഷെൽസ്, കോംഗോ, സെന്റ് കിറ്റ്‌സ് & നെവിസ്, ജിബൂട്ടി, സെന്റ് വിൻസെന്റ് & ഗ്രനേഡൈൻസ്, ഇക്വറ്റോറിയൽ ഗിനിയ, ട്രിനിഡാഡ് & ടൊബാഗോ, ജോർജിയ, അംഗോള, ബൊളീവിയ, ബാർബഡോസ്, അൽബേനിയ, ബുറുണ്ടി, ഭൂട്ടാൻ, അർമേനിയ, കേപ് വെർഡെ, ഡൊമിനിക്ക, അസർബൈജാൻ, കൊമോറോസ്, റുവാണ്ട, സിയറ ലിയോൺ, സിംഗപ്പൂർ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാൻ, താജിക്കിസ്ഥാൻ, ടാൻസാനിയ, തായ് ലാൻഡ്, ടോഗോ, തുർക്കിയെ. ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാൻ, വിയറ്റ്‌നാം, സാംബിയ

ആന്റിഗ്വ & ബാർബുഡ, ഗിനിയ, ഗാബോൺ, ഓസ്‌ട്രേലിയ, മാലദ്വീപ്, ഗാംബിയ, ബോട്‌സ്വാന, മാർഷൽ ദ്വീപുകൾ, ഗ്രനേഡ, ബുർക്കിന ഫാസോ, മൗറിറ്റാനിയ, ഹെയ്തി, ബഹ്‌റൈൻ, മൊസാംബിക്ക്, ജമൈക്ക, ബെനിൻ,പലാവു, കസാക്കിസ്ഥാൻ, ബൊളീവിയ, സെന്റ് ലൂസിയ, മക്കാവോ, വനവാട്ടു, ഗിനിയ, കെനിയ, കിർഗിസ്ഥാൻ, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, ലെസോത്തോ, മൊറോക്കോ,മോൾഡോവ, മലാവി, മഡഗാസ്‌കർ.

മലേഷ്യ, മംഗോളിയ, മ്യാൻമർ, നൈജീരിയ, പാപുവ ന്യൂ ഗ്വിനിയ, റഷ്യ, എൽ സാൽവഡോർ, സിയറ ലിയോൺ, മൗറീഷ്യസ്, കംബോഡിയ, സൊമാലിയ, മൈക്രോനേഷ്യ, കാമറൂൺ, തിമോർ-ലെസ്റ്റെ, നേപ്പാൾ, കൊളംബിയ, തുവാലു, പലസ്തീൻ, ഇക്വഡോർ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് ഇ-വിസ സൗകര്യം അനുവദിച്ചിട്ടുള്ളത്.

 

Related Stories
Coldplay Concert Scam UAE : കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ വ്യാജ ടിക്കറ്റ് വില്പന; യുഎഇയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ
Aircraft crashes in Brazil : ബ്രസീലില്‍ കടകളിലേക്ക് തകര്‍ന്നുവീണ് വിമാനം, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല