Kuwait Fire : കുവൈറ്റിലെ ഫ്ലാറ്റിൽ തീപിടുത്തം; ഇന്നലെ നാട്ടിൽ നിന്ന് തിരികെയെത്തിയ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Kuwait Fire Malayali Family : കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. അവധിയ്ക്ക് നാട്ടിലായിരുന്ന ഇവർ ഇന്നലെ വൈകിട്ടാണ് തിരികെയെത്തിയത്. ഇന്നലെ രാത്രിയായിരുന്നു തീപിടുത്തം.

Kuwait Fire : കുവൈറ്റിലെ ഫ്ലാറ്റിൽ തീപിടുത്തം; ഇന്നലെ നാട്ടിൽ നിന്ന് തിരികെയെത്തിയ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Kuwait Fire Malayali Family (Image Courtesy- Social Media)

Published: 

20 Jul 2024 07:05 AM

കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപിടുത്തത്തിലാണ് ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളയ്ക്കൽ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക്ക് (9) എന്നിവർ വെന്തുമരിച്ചത്. തീപ്പിടുത്തത്തിൽ പെട്ട് മരിച്ചു. അവധിയ്ക്ക് നാട്ടിൽ പോയിരുന്ന ഇവർ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കുവൈറ്റിൽ തിരികെ എത്തിയത്.

Also Read : Ankola Landslide: അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിച്ചു; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം

രാത്രി എട്ട് മണിയോടെയായിരുന്നു അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലുള്ള ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായത്. അഗ്നിബാധയുണ്ടാകുമ്പോൽ രണ്ടാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിൽ ഇവർ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന കുടുംബത്തെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

updating…

Related Stories
Kazakhstan Plane Crash: അസര്‍ബൈജാനോട് മാപ്പ് പറഞ്ഞ് പുടിന്‍; പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
Pakistan-Afghanistan Conflict: പാക് വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; പാക്കിസ്ഥാനില്‍ ബോംബിട്ട് അഫ്ഗാന്‍ സേന
UK Woman Fired From Work: ഓഫീസില്‍ സ്‌പോര്‍ട്സ് ഷൂ ധരിച്ചെത്തിയതിന് ജീവനക്കാരിയെ പുറത്താക്കി; 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കമ്പനി
New Year 2025 Dubai: ജനുവരി ഒന്നിന് സൗജന്യ പബ്ലിക് പാർക്കിംഗ്; പുതുവത്സരാഘോഷത്തിൽ കൂടുതൽ ഇളവുകളനുവദിച്ച് ദുബായ്
Kazakhstan Plane Crash: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടകാരണം സാങ്കേതിക തകരാർ, വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്
China’s Hydropower Dam: ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കില്‍ തീ പടര്‍ത്തി ചൈന; സാങ്‌പോ നദിയിലെ ഡാം രാജ്യത്തിന് ഭീഷണിയാകുമോ?
സുന്ദരമായ ചർമ്മത്തിന് ഇത് മാത്രം മതി
ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്; ദോഷം ചെയ്യും
ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര