Cow Dung Import: ചാണകത്തിന് ഇത്രയും ഡിമാൻഡോ…; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ, കാരണം ഇതാണ്
Kuwait Cow Dung Import: എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും അത്ഭുതത്തോടെ നോക്കികാണുന്ന ഒന്നാണ്. ക്രൂഡ്‌ഓയിൽ നിന്നുള്ള പണമാണ് മിക്ക ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവർ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം.
ചാണകത്തോട് നമുക്ക് അല്പം അകലിച്ച തോന്നുമെങ്കിലും ഇതിന് അങ്ങ് ഗൾഫ് രാജ്യങ്ങളിലുള്ള ഡിമാൻഡ് ചെറുതല്ല. ഇന്ത്യയിൽ നിന്ന് വൻ തോതിലാണ് ഗൾഫ് രാജ്യങ്ങൾ ചാണകം ഇറക്കുമതി നടത്തുന്നത്. സംഭവം ക്രൂഡ് ഓയിലും ഗ്യാസ് ശേഖരംകൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഗൾഫ്. എന്നാൽ നമ്മുടെ ഇന്ത്യയിലെ ചാണക്കത്തിനാണ് അവിടെ ഇപ്പോൾ ഡിമാൻഡ് ഏറെയുള്ളത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭാവിയിൽ മറ്റുള്ള ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളിടത്ത് ചാണകത്തിനുള്ള ഡിമാൻഡ് ഇനിയും വർധിക്കുമെന്നതിനാൽ ഇന്ത്യയ്ക്ക് നല്ലൊരു വരുമാനമാർഗമായാണ് ഇതിനെ കാണുന്നത്. രാജ്യത്തെ കർഷകർക്കു മാത്രമല്ല, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്കും വൻ തോതിലുള്ള കയറ്റുമതി സംഭാവന നൽകും എന്നാണ് കണക്കാക്കുന്നത്. അതേസമയം കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും അത്ഭുതത്തോടെ നോക്കികാണുന്ന ഒന്നാണ്. ക്രൂഡ്‌ഓയിൽ നിന്നുള്ള പണമാണ് മിക്ക ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവർ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം. എന്നാൽ എന്തിനാണ് അവർ ഇന്ത്യയിൽ നിന്ന് ഇത്രയധികം ചാണകം വാങ്ങുന്നതെന്ന് നിങ്ങൾക്കറിയാമോ?
കാർഷിക മേഖലയിലെ ഉപയോഗം
ചാണകത്തെ ഉണക്കി പൊടിച്ച് ഈന്തപ്പനകൾക്ക് നൽകാനാണ് ഈ ചാണകം ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെയാണ് ചാണകത്തിന്റെ പ്രത്യേക ഉപയോഗങ്ങളെക്കുറിച്ച് കാർഷിക രംഗത്ത് കണ്ടെത്തലുകൾ നടത്തിയത്. ഈന്തപ്പനകൾ കൊണ്ട് സമ്പന്നമാണ് ഗൾഫ് രാജ്യങ്ങളിൽ അവയുടെ വിളവ് വർദ്ധിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
അവിടത്തെ പ്രധാന കാർഷികോല്പന്നമായ ഈന്തപനകൾക്ക് വേണ്ടിയാണ് ഇവർ ഇന്ത്യൻ ചാണകത്തെ ആശ്രയിക്കുന്നത്. അടുത്തിടെ സൗദി, ഈന്തപ്പഴത്തിൽ നിന്ന് കോള ഉല്പാദിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഗൾഫ് നാടുകളിലെ ഈന്തപ്പഴ വിളകളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം സഹായകമാകുന്ന ഒന്നാണ് ചാണകമെന്ന് അടുത്തിടെ ചില പഠനങ്ങളിലൂടെ അവർ കണ്ടെത്തിയിരുന്നു.
ഈന്തപ്പനയ്ക്ക് ചാണകം ഇടുമ്പോൾ അവയുടെ കായ്കൾക്ക് വലിപ്പം വയ്ക്കുമെന്നും ഉല്പാദനത്തിൽ സാധാരണയെക്കാൾ വിളവിൽ വർദ്ധനവ് ഉണ്ടാകുമെന്നുമാണ് അവർ പറയുന്നത്. അതിനാല‍് ഇപ്പോൾ കുവൈറ്റ് ഉൾപ്പെടെയുള്ള മറ്റ് അറബ് രാജ്യങ്ങളിലും ചാണകത്തിൻ്റെ ആവശ്യകത വർദ്ധിച്ചു.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ചാണകം
ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം കന്നുകാലികളിൽ നിന്ന് പ്രതിദിനം 30 ദശലക്ഷം ടൺ ചാണകം ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. ഇന്ത്യയിൽ, പശുവിൻ ചാണകം പ്രാഥമികമായി ഉപയോഗിക്കുന്നത് ഉണക്കിയ ശേഷം ഇന്ധനം ഉണ്ടാക്കാനാണ്. എന്നാൽ, ചൈന, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ചാണകം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. കൃഷിയിൽ വളമായും ജൈവവളമായും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചാണകത്തിൻ്റെ വില
നിലവിൽ ഒരു കിലോ ചാണകത്തിന് 30 രൂപ മുതൽ 50 രൂപ വരെയാണ് വില. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ വില ഇനിയും വർധിക്കാനാണ് സാധ്യത. 30 ദശലക്ഷം ടൺ ചാണകം വിപണിയിലെത്തിച്ചാൽ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് വിലയിരുത്തൽ.