5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

King Charles III: ‘ഇത് നിന്റെ ഭൂമിയല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല’; ചാള്‍സ് രാജാവിനെതിരെ ഓസ്‌ട്രേലിയന്‍ സെനറ്റര്‍

King Charles III in Australia: വിക്ടോറിയയില്‍ നിന്നാണ് സ്വതന്ത്ര സെനറ്ററാണ് ലിഡിയ. ഓസ്‌ട്രേലിയയിലേക്ക് ബ്രീട്ടീഷ് കുടിയേറ്റക്കാരുടെ വരവ് രാജ്യത്തെ തദ്ദേശീയവരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായിട്ടുണ്ട്. 1930 വരെയാണ് ഓസ്‌ട്രേലിയയിലുടനീളം കൂട്ടക്കൊല നടന്നത്.

King Charles III: ‘ഇത് നിന്റെ ഭൂമിയല്ല, നിങ്ങള്‍ എന്റെ രാജാവുമല്ല’; ചാള്‍സ് രാജാവിനെതിരെ ഓസ്‌ട്രേലിയന്‍ സെനറ്റര്‍
ചാള്‍സ് മൂന്നാമന്‍ രാജാവും ഭാര്യയും (Image Credits: PTI)
shiji-mk
SHIJI M K | Updated On: 22 Oct 2024 10:23 AM

കാന്‍ബറ: ചാള്‍സ് രാജാവിന് നേരെ കൊളോണിയല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍. ചാള്‍സ് രാജാവിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനായി ചാള്‍സ് രാജാവും കാമില രാജ്ഞിയും ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയിലെത്തിയിരുന്നു. ശേഷം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ലിഡിയ തോര്‍പ്പ് മുദ്രാവാക്യം മുഴക്കിയത്.

‘നിങ്ങള്‍ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ നല്‍കൂ. ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചതെല്ലാം ഞങ്ങള്‍ക്ക് നല്‍കൂ. ഞങ്ങളുടെ അസ്ഥികള്‍, ഞങ്ങളുടെ തലയോട്ടികള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍ എല്ലാം തിരികെ നല്‍കൂ. നിങ്ങളുടെ ഞങ്ങളുടെ ഭൂമി ഇല്ലാതാക്കി, ഇത് നിന്റെ ഭൂമിയല്ല. നിങ്ങള്‍ എന്റെ രാജാവല്ല,’ ലിഡിയ ചാള്‍സിന് നേരെ വിളിച്ചുപറഞ്ഞു.

Also Read: Yahya Sinwar: സിന്‍വാറിന്റെ ഭാര്യയുടെ ബാഗിന്റെ വില 26 ലക്ഷം; തുരങ്കത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു

ലിഡിയയെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയതിന് പിന്നാലെ സംഭവത്തെ കുറിച്ച് പരാമര്‍ശിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുമ്പോഴും തങ്ങളുടെ ഭൂമി തിരികെ നല്‍കൂവെന്ന് ലിഡിയ വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു.

വിക്ടോറിയയില്‍ നിന്നാണ് സ്വതന്ത്ര സെനറ്ററാണ് ലിഡിയ. ഓസ്‌ട്രേലിയയിലേക്ക് ബ്രീട്ടീഷ് കുടിയേറ്റക്കാരുടെ വരവ് രാജ്യത്തെ തദ്ദേശീയവരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമായിട്ടുണ്ട്. 1930 വരെയാണ് ഓസ്‌ട്രേലിയയിലുടനീളം കൂട്ടക്കൊല നടന്നത്. ഏതാണ്ട് 100 വര്‍ഷത്തിലേറെ കാലം ബ്രിട്ടീഷ് കോളനിയായിരുന്നു ഓസ്‌ട്രേലിയ. ഇക്കാലയളവില്‍ രാജ്യത്തെ നിരവധി ആദിവാസികള്‍ കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്.

Also Read: Helicopter Collision Video: യുഎസിലെ റേഡിയോ ടവറില്‍ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; വീഡിയോ

1901ലാണ് രാജ്യം സ്വാതന്ത്ര്യം നേടുന്നത്. എന്നാല്‍ ഇപ്പോഴും സമ്പൂര്‍ണ റിപ്പബ്ലിക്കായിട്ടില്ല. ചാള്‍സ് രാജാവ് തന്നെയാണ് ഓസ്‌ട്രേലിയയുടെ രാഷ്ട്രത്തലവന്‍. ഭരണഘടനയില്‍ തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരെ അംഗീകരിക്കാനും തദ്ദേശീയ കണ്‍സള്‍ട്ടേറ്റീവ് ബോഡി സ്ഥാപിക്കാനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു.

Latest News