Jennifer Aniston : ‘ഭയത്തിൻ്റെയും അരാജകത്വത്തിൻ്റെയും യുഗം അവസാനിപ്പിക്കാം’; കമഹാ ഹാരിസിന് വോട്ടു ചെയ്തെന്ന് ജെന്നിഫർ അനിസ്റ്റൺ
Jennifer Aniston Kamala Harris : പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് വോട്ട് ചെയ്തെന്ന് നടി ജെന്നിഫർ അനിസ്റ്റൺ. ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളുടെയും ഭയത്തിൻ്റെയും അരാജകത്വത്തിൻ്റെയും ഈ യുഗം നമുക്ക് ദയവായി അവസാനിപ്പിക്കാം എന്നും അനിസ്റ്റൺ കുറിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ട് ചെയ്തെന്ന് ഹോളിവുഡ് നടി ജെന്നിഫൻ അനിസ്റ്റൺ. കമലാ ഹാരിസിനും വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ടിം വാൽസിനും അഭിമാനത്തോടെ വോട്ട് ചെയ്തു എന്ന് അനിസ്റ്റൺ തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രശസ്തയാണ് ജെന്നിഫർ അനിസ്റ്റൺ.
‘ആരോഗ്യസംരക്ഷണം, തുല്യത, പ്രത്യുത്പാദന സ്വാതന്ത്ര്യം, സുരക്ഷിതമായ വിദ്യാലയം, പക്ഷപാതം കാണിക്കാത്ത സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് മാത്രമല്ല, മനുഷ്യൻ്റെ അന്തസിനും വിവേകത്തിനും വേണ്ടിയാണ് ഞാനിന്ന് വോട്ട് ചെയ്തത്. നിങ്ങൾ ആരായാലും നിങ്ങളുടെ വോട്ടും ശബ്ദവും പ്രധാനമാണ്. എല്ലാ കാര്യത്തിലും നമ്മൾക്ക് ഒരേ അഭിപ്രായമല്ലെന്നറിയാം. അതാണ് ഈ രാജ്യത്തിൻ്റെ സൗന്ദര്യം. പക്ഷേ, പരസ്പരമുള്ള ഈ നെഗറ്റിവിറ്റി നിങ്ങൾക്ക് മടുത്തില്ലേ? മറ്റുള്ളവരെപ്പോലെ ചിന്തിക്കാത്തവരെ ഭീഷണിപ്പെടുത്തുന്നതും അടിച്ചമർത്താൻ ശ്രമിക്കുന്നതും മടുത്തില്ലേ? ജനാധിപത്യത്തിനെതിരായ ആക്രമണങ്ങളുടെയും ഭയത്തിൻ്റെയും അരാജകത്വത്തിൻ്റെയും ഈ യുഗം നമുക്ക് ദയവായി അവസാനിപ്പിക്കാം. ജനങ്ങളെ ഒന്നിപ്പിക്കുന്ന ആൾക്ക് വോട്ട് ചെയ്യൂ. കമല ഹാരിസിനും ടിം വാൽസിനും ഏറെ അഭിമാനത്തോടെ ഞാൻ വോട്ട് രേഖപ്പെടുത്തി.’- അനിസ്റ്റൺ തൻ്റെ പ്രൊഫൈലിൽ കുറിച്ചു. ജെന്നിഫർ അനിസ്റ്റണെക്കൂടാതെ പല സെലബ്രിറ്റികളും കമലാ ഹാരിസിന് പിന്തുണയർപ്പിച്ചിരുന്നു.
Also Read : US Presidential Election: ട്രംപ് തിരിച്ചെത്തിയാൽ സ്ത്രീ സുരക്ഷ അപകടത്തിലാകും; കമലയ്ക്കായി വോട്ടുതേടി മിഷേൽ
കമല ഹാരിസിന് വേണ്ടി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ വോട്ടുതേടിയിരുന്നു. മിഷിഗണില്‍ നടന്ന കമലയുടെ പ്രചാരണ പരിപാടിയിൽ മിഷേല്‍ മിഷേൽ ഒബാമ പങ്കെടുത്തു. വൈറ്റ് ഹൗസിന്റെ അധികാരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിലേക്ക് വീണ്ടും എത്തുമെന്ന ആശങ്കയുണ്ടെന്നറിയിച്ച അവർ ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കമലയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Today not only did I vote for access to health care, for reproductive freedom, for equal rights, for safe schools, and for a fair economy, but also for SANITY and HUMAN DECENCY.
Please remember that whoever you are and wherever you live, your voice matters. Your VOTE matters.
I… pic.twitter.com/93CmcssedW— Jennifer Anniston (@jenn1feraniston) October 30, 2024
ട്രംപ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്തുടനീളം ഗര്‍ച്ഛിദ്രം നിരോധിക്കും. കമല തിരഞ്ഞെടുക്കപ്പെട്ടാൽ അവര്‍ ഒരു അസാധാരണ പ്രസിഡന്റായിരിക്കും. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള കമല ഹാരിസിന്റെ ശ്രമത്തെ പിന്തുണയ്ക്കണം. തിരഞ്ഞെടുപ്പിൽ നിങ്ങള്‍ ശരിയായിവോട്ട് ചെയ്തില്ലെങ്കില്‍ അത് എല്ലാ സ്ത്രീകളെയുമാവും ബാധിക്കുക. ട്രംപിന് വോട്ട് ചെയ്യുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പിന്തുണക്കുന്നതിന് തുല്യമായിരിക്കും. ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കെതിരായ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്. ഇത് ട്രംപിന് വോട്ട് ചെയ്യാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കും. സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുകയാണെന്നും മിഷേൽ ഒബാമ പറഞ്ഞു.