Israeli–Palestinian Conflict: കൊടും തണുപ്പ് താങ്ങാനാകുന്നില്ല; ഗസയില്‍ മരിച്ചുവീണ് കുഞ്ഞുങ്ങള്‍

Palestinian Babies Freeze to Death in Gaza: നിലവില്‍ ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള മാര്‍ഗങ്ങളില്ലെന്നും ഗസയില്‍ താപനില കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് കുഞ്ഞുങ്ങളെ മരണത്തിന് കാരണമായതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തുണിയും നൈലോണും ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക ടെന്റുകളിലാണ് അഭയാര്‍ത്ഥികള്‍ താമസിക്കുന്നത്.

Israeli–Palestinian Conflict: കൊടും തണുപ്പ് താങ്ങാനാകുന്നില്ല; ഗസയില്‍ മരിച്ചുവീണ് കുഞ്ഞുങ്ങള്‍

ഗസയില്‍ നിന്നുള്ള ദൃശ്യം

Published: 

26 Dec 2024 13:27 PM

ഗസ സിറ്റി: അതിശൈത്യത്തെ തുടര്‍ന്ന് ഗസയില്‍ നവജാത ശിശുക്കള്‍ മരിക്കുന്നു. തെക്കന്‍ ഗസയിലെ അല്‍ മവാസിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് കുട്ടികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നത്. 48 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ തണുപ്പില്‍ മരവിച്ച് മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച കുട്ടികളില്‍ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നുണ്ട്. ഗസയിലെ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ ബുര്‍ഷ് ആണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ക്യാമ്പുകളില്‍ താപനില ക്രമീകരിക്കാനുള്ള മാര്‍ഗങ്ങളില്ലെന്നും ഗസയില്‍ താപനില കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് കുഞ്ഞുങ്ങളെ മരണത്തിന് കാരണമായതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തുണിയും നൈലോണും ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക ടെന്റുകളിലാണ് അഭയാര്‍ത്ഥികള്‍ താമസിക്കുന്നത്. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍ മവാസിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗസയിലെ മാതാപിതാക്കള്‍. എന്നാല്‍ മതിയായ വസ്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുന്നു. തണുപ്പ് കൂടുമ്പോള്‍ കുഞ്ഞുങ്ങളുടെയെല്ലാം മുഖം നീല നിറമായി മാറുന്നതായും രക്ഷിതാക്കാള്‍ പറയുന്നു.

അതേസമയം, വെസ്റ്റ് ബാങ്കിലെ തുല്‍ക്കര്‍ നഗരത്തിന് സമീപമുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ക്രിസ്തുമസ് തലേന്ന് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം എട്ടായി. പുലര്‍ച്ചെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

Also Read: Israeli–Palestinian conflict: സ്റ്റാര്‍ബക്ക്‌സ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗസയിലെ വംശഹത്യ കാണാം; പ്രതിഷേധം കനക്കുന്നു

പലസീനികളെ കൂടാതെ ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസാം ബ്രിഗേഡിന്റെ രണ്ട് അംഗങ്ങളെയും ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 2023 ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നൂറുകണക്കിന് പലസീനികളും ഇസ്രായേലികളും വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, സെന്‍ട്രല്‍ ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍ ഔദ ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണഅ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ ഖുദ്‌സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് വാനിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

ഫാദി ഹസ്സൗന, ഇബ്രാഹിം ഷെയ്ഖ് അലി, മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, അയ്മന്‍ അല്‍ ജാദി എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാനിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാനില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തതായി പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല.

Related Stories
US Deported Indians: ഓരോ ആറ് മണിക്കൂറിലും നാടുകടത്തല്‍; ആശങ്കയിലാഴ്ത്തി അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍
New Year Celebrations Dubai: കുടുംബങ്ങൾക്കും അവിവാഹിതർക്കും പ്രത്യേക ഇടങ്ങൾ; പുതുവത്സരാഘോഷത്തിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Viral News: പ്രതി ഒന്ന് വന്നതേ ഓര്‍മ്മയുള്ളൂ, വസ്ത്രം വിറ്റുപ്പോയത് ഞൊടിയിടയില്‍
Japan Airlines: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം; ടിക്കറ്റ് വില്‍പന നിര്‍ത്തിവെച്ചു, വിമാന സർവീസുകളെ ബാധിച്ചേക്കും
Kazakhstan Plane Crash: കസാഖ്സ്ഥാനിലെ വിമാനാപകടം; അപകടത്തിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന വീഡിയോകൾ പുറത്ത്
Israeli–Palestinian conflict: സ്റ്റാര്‍ബക്ക്‌സ് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗസയിലെ വംശഹത്യ കാണാം; പ്രതിഷേധം കനക്കുന്നു
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ