Israel-Iran Conflict: ഇറാനിലെ ഭൂകമ്പത്തിന് പിന്നില്‍ ആണവ ബോംബ് പരീക്ഷിക്കണം; ഇറാന്റെ നീക്കത്തില്‍ ഭയന്ന് ലോകം

Iran Earthquake: പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ദി ഹെറിറ്റേജ് ഫൗണ്ടേഷന്‍ പറഞ്ഞത്. ആണവ ബോംബ് നിര്‍മിക്കാനുള്ള അനുമതി ലഭിച്ചതിന് ആദ്യഘട്ട പരീക്ഷണം നടത്തുന്നതിന് ഒരാഴ്ച സമയം മാത്രമാണ് ഇറാന് ആവശ്യമായുള്ളതെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്.

Israel-Iran Conflict: ഇറാനിലെ ഭൂകമ്പത്തിന് പിന്നില്‍ ആണവ ബോംബ് പരീക്ഷിക്കണം; ഇറാന്റെ നീക്കത്തില്‍ ഭയന്ന് ലോകം

ആയത്തൊള്ള ഖാംനഈ (Image Credits: PTI)

Published: 

08 Oct 2024 19:00 PM

ടെഹ്‌റാന്‍: ഇറാനിലുണ്ടായ ഭൂകമ്പത്തിന് പിന്നില്‍ ആ്രണവായുധ പരീക്ഷണം ആണെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അഞ്ചിനാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. രാവിലെ 10.45ന് സെംനാന്‍ പ്രവിശ്യയിലെ അരാദാന്‍ കൗണ്ടിയിലാണ് സംഭവം. ഇസ്രായേലുമായുള്ള (Israel-Iran Conflict) സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ആണവായുധ പരീക്ഷണം നടത്തിയതിന്റെ പ്രകമ്പനമാണോ ഈ ഭൂകമ്പം എന്നാണ് ആശങ്ക ഉയരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

ആണവശേഷി പരീക്ഷിക്കുന്നതിനായി ഒരു രാജ്യം ഉടനടി പ്രവര്‍ത്തനക്ഷമമായ ആണവായുധം സ്വന്തമാക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 12 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് ടെഹ്‌റാനിലെ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ

ഇറാന്‍ ആണവായുധ പരീക്ഷണം നടത്തിയതിന്റെ ഫലമായാണ് ഭൂകമ്പം ഉണ്ടായതെന്ന സംശയം സംഭവ ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഭൂകമ്പം എങ്ങനെ പരീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ചിലയാളുകള്‍ എക്‌സില്‍ ഉള്‍പ്പെടെ ഗ്രാഫുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഇറാന് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ദി ഹെറിറ്റേജ് ഫൗണ്ടേഷന്‍ പറഞ്ഞത്. ആണവ ബോംബ് നിര്‍മിക്കാനുള്ള അനുമതി ലഭിച്ചതിന് ആദ്യഘട്ട പരീക്ഷണം നടത്തുന്നതിന് ഒരാഴ്ച സമയം മാത്രമാണ് ഇറാന് ആവശ്യമായുള്ളതെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ബരാക് ഇറാന്റെ പ്രതിരോധത്തെ കുറിച്ച് നേരത്തെ പരാമര്‍ശിച്ചിരുന്നു. ഇറാന്‍ സിവിലിയന്‍ പദ്ധതിയുടെ മറവില്‍ സൈനിക ആണവ പദ്ധതി നടത്തുകയാണെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. കൂടാതെ 2010ല്‍ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാന്‍സില്‍ നിന്നും സ്റ്റക്‌സ്‌നെറ്റ് മാല്‍വെയറുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല അണുബോംബ് നിര്‍മിക്കാന്‍ ആവശ്യമായി 90 ശതമാനം യുറേനിയവും ഇറാന്‍ സംഭരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ ഒന്നിനാണ് 180 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേരെ ഇറാന്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ഇറാന്റെ ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

നോര്‍ത്ത് കരോലിനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന. പ്രചാരണം നടക്കവേ ഇസ്രായേല്‍-ഇറാന്‍ പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ഉത്തരമായാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Related Stories
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി