Israeli fighter jets strike Yemen- യെമനിലെ ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം
Israeli fighter jets strike Yemen: ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്നും ഇവർ വ്യക്തമാക്കി. പലസ്തീനികൾക്ക് തങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മർദമാണ് ഈ ആക്രമണമെന്നും ഹൂതികൾ കൂട്ടിച്ചേർത്തു.
സൻഅ: യെമനിലെ ഹുദൈദ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്താണ് ഇസ്രയേലിന്റെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായെന്നും എൺപതോളം പേർക്ക് പരിക്കുണ്ടെന്നും ഹൂതികൾ അറിയിച്ചു. നിരന്തരം തങ്ങൾക്കു നേരെ ഉണ്ടായ പ്രകോപനങ്ങൾക്കുള്ള മറുപടിയാണ് ഈ സംഭവമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂർവ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങൾക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ കനത്ത നാശമുണ്ടായിരിക്കുന്നത് എണ്ണ സംഭരണ കേന്ദ്രങ്ങൾക്കാണ്.
എഫ് 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയെന്നാണ് ഇസ്രയേൽ പുറത്തുവിട്ട വിവരം.
യെമന് നേരെയുള്ള ക്രൂരമായ കടന്നാക്രമണെന്നാണ് ഹൂതി വക്താവാവിന്റെ ആരോപണം.
ALSO READ -ദുബായ് വിമാനത്താവളത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം; ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചു
ഇന്ധന സംഭരണ കേന്ദ്രങ്ങൾക്കും ഒരു വൈദ്യുത ഉത്പാദന കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണമെന്നും ഇവർ വ്യക്തമാക്കി. പലസ്തീനികൾക്ക് തങ്ങൾ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനുള്ള സമ്മർദമാണ് ഈ ആക്രമണമെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. ഏകദേശം 80 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റതെന്നാണ് വിവരം.
പരിക്കേറ്റവർ തുറമുഖത്തെ ജീവനക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നു. തുറമുഖത്ത് നാല് കപ്പലുകൾ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. ഇവയ്ക്ക് പുറമെ എട്ട് കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. ആക്രമണത്തിൽ ഈ കപ്പലുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ല. അതേസമയം ആക്രമണത്തിൽ തങ്ങൾ പങ്കാളിയല്ലെന്ന് അമേരിക്കൻ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.