Influencer Praises Snake : ‘ഈ ധൈര്യം ചാള്‍സ് ശോഭരാജിലും കാണില്ല’ ! കടിച്ച പാമ്പിനെ നോക്കി പ്രശംസിച്ച് ഇൻഫ്ലുവൻസർ; ഇപ്പോള്‍ ഐസിയുവില്‍
Influencer was bitten by diamondback rattlesnake : ഡയമണ്ട്ബാക്ക് റാറ്റിൽസ്‌നേക്കാണ് കടിച്ചത്. കടിയേറ്റതിന് പിന്നാലെ പാമ്പിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലായിരുന്നു ഇൻഫ്ലുവൻസറുടെ ശ്രദ്ധ. പാമ്പ് കടിച്ചത് ഇയാളുടെ ഇയാളുടെ സുഹൃത്തുക്കള്‍ ഞെട്ടി. അവര്‍ അമ്പരപ്പോടെ ഡേവിഡിനെ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും പാമ്പിനെ അനുമോദിക്കാന്‍ ഡേവിഡ് മറന്നില്ല
പാമ്പിന്റെ കടിയേറ്റ് ഇൻഫ്ലുവൻസർ ആശുപത്രിയില്‍. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. യുഎസില്‍ പാമ്പിന്റെ കടിയേറ്റ് ഒരാള്‍ ആശുപത്രിയിലാകുന്നതില്‍ ഇവിടെയെന്ത് വാര്‍ത്താപ്രാധാന്യം എന്നാകാം പലരുടെയും ചിന്ത. എന്നാല്‍ ഇൻഫ്ലുവൻസറുടെ പ്രവൃത്തിയാണ് സംഭവം ശ്രദ്ധേയമാക്കുന്നത്. കടിയേറ്റതിന് പിന്നാലെ ഡേവിഡ് ഹംപ്ലെറ്റ് (25) എന്ന ഇൻഫ്ലുവൻസർ പാമ്പിനെ പ്രശംസിച്ചു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവിലാണെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തുക്കളോടൊപ്പം ഒരു വനത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. കടിയേറ്റതിന് പിന്നാലെ ഇയാള്‍ ചിരിക്കുകയായിരുന്നു.
ഡയമണ്ട്ബാക്ക് റാറ്റിൽസ്‌നേക്കാണ് കടിച്ചത്. കടിയേറ്റതിന് പിന്നാലെ പാമ്പിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലായിരുന്നു ഇൻഫ്ലുവൻസറുടെ ശ്രദ്ധ. പാമ്പ് കടിച്ചത് ഇയാളുടെ ഇയാളുടെ സുഹൃത്തുക്കള്‍ ഞെട്ടി. അവര്‍ അമ്പരപ്പോടെ ഡേവിഡിനെ നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും പാമ്പിനെ അനുമോദിക്കാന്‍ ഡേവിഡ് മറന്നില്ല.
NEW: Florida man accepts his fate after being bitten by a diamondback rattlesnake, says he is "cooked" but at least it will make a good meme.
Gotta respect his commitment to the meme game.
Social media influencer David Humphlett told the snake "good game" (gg) before he was… pic.twitter.com/Vmwh4ve3RT
— Collin Rugg (@CollinRugg) December 31, 2024
‘വാട്ട് എ മീം ഡ്യൂഡ്. കൂള്‍ സ്‌നേക്ക്. ബിഗ് ഡയമണ്ട്ബാക്ക്. ഗുഡ് ഗെയിം’ എന്നാണ് ഇയാള്‍ പറഞ്ഞത്.ആദ്യം നമുക്ക് പാമ്പിന്റെ ചിത്രങ്ങളെടുക്കാമെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.
Read Also : മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
മെഡിക്കൽ ഹെലികോപ്റ്ററിൽ അദ്ദേഹത്തെ യുഎഫ് ഹെൽത്ത് ഷാൻഡിലേക്കാണ് കൊണ്ടുപോയത്. ഇയാള്‍ ആശുപത്രിയില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംസാരിക്കാന്‍ പോലും ഡേവിഡ് ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലില്‍ 88 ആന്റിവെനം കുത്തിവെയ്പുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
”തിരികെ കാറില്‍ കയറിയപ്പോള്‍ ‘അനാഫൈലക്ടിക് ഷോക്കി’ലേക്ക് പോയി. കാല്‍ പൊട്ടിത്തെറിക്കുമെന്ന് കരുതി. മരിക്കുമെന്ന് ഭയപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല. പാമ്പ് എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്തു. ഞാനൊരു ഭീഷണിയാണെന്ന് പാമ്പ് മനസിലാക്കി. അത് സ്വയം സംരക്ഷിക്കാന്‍ ശ്രമിച്ചു. എനിക്ക് പാമ്പിനോട് ദേഷ്യമില്ല. മറ്റ് പാമ്പുകളെ ഉപദ്രവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല”-അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 18നാണ് കടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം രണ്ടാഴ്ചയായി ഐസിയുവിലാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കണങ്കാല്‍ അനക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പു കടിയേറ്റാല്‍
പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ, അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കി മനസിലാക്കാം. സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ വിഷപ്പാമ്പുകളുടെ കടിയേറ്റാല്‍ കാണാമെന്നതാണ് പ്രത്യേകത. സൂചിക്കുത്തുപോലെ കാണപ്പെടുന്നത് വിഷപ്പല്ലുകളില്‍ മാത്രമായിരിക്കും. കടിച്ച ഭാഗത്ത് വിഷം കലര്‍ന്നെങ്കില്‍ ശക്തമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പ് കടിയേറ്റാല്‍ പരിഭ്രമിക്കരുത്.
കടിയേറ്റവര്‍ പേടിച്ച് ഓടാനും പാടില്ല. ഇത് വിഷം ശരീരം മുഴുവന്‍ വ്യാപിക്കുന്നതിന് കാരണമാകും. കടിയേറ്റയാളെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന് താഴെയായി വരുന്ന രീതിയില്‍ വയ്ക്കാന്‍ ശ്രമിക്കണം. എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതാണ് പ്രധാനം. സമീപത്തെ ആന്റി വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കുന്നതാണ് അഭികാമ്യം.