5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali In UAE : ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; അവധി നാല് ദിവസം

India Schools In UAE To Celebrate Diwali : യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ദീപാവലി ആഘോഷിക്കാൻ നാല് ദിവസത്തെ അവധി നൽകും. വിവിധ ഇന്ത്യൻ സ്കൂളുകൾ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Diwali In UAE : ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; അവധി നാല് ദിവസം
ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 30 Oct 2024 20:30 PM

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബായിലെ ഇന്ത്യൻ സ്കൂളുകൾ. ദീപാവലി ആഘോഷിക്കാൻ നാല് ദിവസമാണ് അവധി നൽകിയിരിക്കുന്നത്. മിക്ക സ്കൂളുകളും ഒക്ടോബർ 31 വ്യാഴാഴ്ച അടച്ച് നവംബർ നാല് തിങ്കളാഴ്ചയാവും തുറക്കുക. ഈ മാസം 29 മുതൽ തന്നെ ദുബായ് സ്കൂളുകളിൽ ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.

ദുബായിലെ വിവിധ സ്കൂളുകൾ എല്ലാ വർഷം ദീപാവലി ആഘോഷങ്ങൾക്കായി അവധി പ്രഖ്യാപിക്കാറുണ്ട്. ദുബായിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകൾ ഇങ്ങനെ അവധി നൽകാറുണ്ട്. “സന്തോഷവും നൊസ്റ്റാൾജിയുമൊക്കെ നിറഞ്ഞ ഒരു ആഘോഷമാണ് ദീപാവലി. ദീപാവലി സമയത്ത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും സാധിക്കും.”- പ്രിൻസിപ്പൽ രശ്മി നന്ദ്കിയോല്യർ പറഞ്ഞതായി ദി നാഷണൽ റിപ്പോർട്ട് ചെയ്തു.

Also Read : Israel-Hamas Conflict: ഐഡിഎഫ് സൈനികരെ വധിച്ച് ഹമാസ്; ഉറങ്ങിക്കിടന്ന ഫലസ്തീനികൾക്ക് ഇസ്രായേൽ ആക്രമണം

അബുദാബിയിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ദുബായിലെ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂൾ തുടങ്ങിയ സ്കൂളുകളും ദീപാവലിയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇൻ്റർനാഷനൽ ഇന്ത്യൻ സ്കൂൾ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ജെംസ് സ്കൂൾ ബുധനാഴ്ച ദീപാവലി ആഘോഷിച്ച ശേഷം അടയ്ക്കും. ദുബായിലെ ഇന്ത്യൻ അക്കാദമിയും വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് അടച്ചിടുക. ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾ നവംബർ ഒന്നിന് അടച്ചിടും. ചരിത്രത്തിലാദ്യമായാണ് ന്യൂയോർക്കിലെ സ്കൂളുകൾ ദീപാവലി ആഘോഷങ്ങൾക്കായി അടച്ചിടുക.

നാളെയാണ് ദീപാവലി ആഘോഷം. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. രാജ്യത്തുടനീളം ദീപാവലി ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ദീപാവലിയിൽ പടക്കം പൊട്ടിക്കുക വളരെ പ്രധാനമാണെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ പടക്കങ്ങൾക്ക് നിയന്ത്രണമുണ്ട്. ബീഹാർ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, പഞ്ചാബ്, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലാണ് പടക്കം പൊട്ടിക്കലിൽ നിയന്തരണങ്ങളുള്ളത്.