5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ

Iran-Israel Conflict History: ഇസ്രായേലിന് എതിരെ ആക്രമണം നടത്താന്‍ പല സാഹചര്യങ്ങളും ഉണ്ടായിട്ടും അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണത്തെ താങ്ങാനാകില്ല എന്നതാണ് ഇറാനെ പിന്നോട്ടടുപ്പിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് പലഘട്ടങ്ങളില്‍ ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തി.

Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ
shiji-mk
SHIJI M K | Updated On: 03 Oct 2024 20:44 PM

ഇറാനും ഇസ്രായേലും (Iran-Israel Conflict) തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഏത് നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം. മൂന്നാം ലോക മഹായുദ്ധത്തിന്റെ എല്ലാ സാധ്യതകളെയും വിദഗ്ധര്‍ നോക്കി കാണുന്നുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള ഈ സംഘര്‍ഷങ്ങള്‍ ലോകത്തിന് മേല്‍ ഒന്നടങ്കം ഇത്രയും ആശങ്കകള്‍ വിതച്ച് തുടങ്ങിയത് ഹമാസിന്റെ ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡിന് പിന്നാലെയാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇറാന് പങ്കുണ്ടെന്നും ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു.

ഇസ്രായേലിന് എതിരെ ആക്രമണം നടത്താന്‍ പല സാഹചര്യങ്ങളും ഉണ്ടായിട്ടും അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണത്തെ താങ്ങാനാകില്ല എന്നതാണ് ഇറാനെ പിന്നോട്ടടുപ്പിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് പലഘട്ടങ്ങളില്‍ ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തി. അവസാനം ഇറാന്‍ നടത്തിയ ആക്രമണവും ലോകരാജ്യങ്ങളെ ആകെ പിടിച്ചുലക്കുന്നുണ്ട്. എന്നാല്‍ ഒരു കഴിഞ്ഞ കാലം ഈ രണ്ട് രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നു.

Also Read: Iran-Israel: യുഎസ് പോലും ഭയക്കുന്ന ഇറാന്റെ ആയുധശേഖരം; അറിയാം ഇറാന്‍-ഇസ്രായേല്‍ കരുത്ത്‌

സൗഹൃദത്തിന്റെ കാലഘട്ടം

ശത്രുക്കളാകുന്നതിന് മുമ്പ് നല്ല സുഹൃത്തുക്കളായി ജീവിച്ചിരുന്ന കാലഘട്ടം ഇരുരാജ്യങ്ങള്‍ക്കും ഉണ്ടായിരുന്നു. 1979 വരെ അതായത് ഇസ്ലാമിക വിപ്ലവം നടക്കുന്നത് വരെ ഇറാനും ഇസ്രായേലും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 1948ലാണ് ഇസ്രായേല്‍ രാജ്യമായി രൂപീകരിക്കപ്പെടുന്നത്. അക്കാലത്ത് ഇസ്രായേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇറാന്‍. ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് പകരുമെന്നും ഇറാന്‍ പറഞ്ഞിരുന്നു. അക്കാലത്ത് കര്‍ഷകരായ ഇറാനികള്‍ക്ക് സൈനിക പരിശീലനം നല്‍കിയിരുന്നത് ഇസ്രായേലാണ്.

ഇറാനില്‍ സായുധ സേന രൂപീകൃതമാകുന്നതില്‍ ഇസ്രായേലിന്റെ പങ്ക് വളരെ വലുതായിരുന്നു. മാത്രമല്ല സാങ്കേതിക മേഖലയിലും ഇറാനില്‍ ട്രെയിന്‍ ഗതാഗാതം സാധ്യമാക്കുന്നതിലും ഇസ്രായേലിന്റെ സഹായം ലഭിച്ചിരുന്നു. ഇതിനെല്ലാം പകരമായി ഇറാന്‍ ഇസ്രായേലിന് നല്‍കിയത് എണ്ണയാണ്. ഇതിനെല്ലാം പുറമെ ഇസ്രായേലിന് പുറത്ത് ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളതും ഇറാനിലാണ്. ഇരുപതിനായിരത്തിലധികം ജൂതന്മാരാണ് രാജ്യത്തിലുള്ളത്.

Also Read: Iran-Israel: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ? നിസാരമല്ല കാര്യങ്ങള്‍

എന്നാല്‍ ബന്ധം വഷളായി…

പിന്നീട് ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ ആയത്തൊള്ള റൂഹൊള്ള ഖാംനഈ അധികാരത്തില്‍ വന്നു. ഇതോടെ ഇസ്രായേലുമായുള്ള എല്ലാ ധാരണകളും ഇറാന്‍ വേണ്ടെന്ന് വെച്ചു. ഫലസ്തീന്‍ അധിനിവേശത്തില്‍ ഇസ്രായേലിനെതിരെ ഇറാന്‍ രംഗത്തെത്തുകയും ചെയ്തു. ഈ നീക്കത്തോടെ ഇറാന് അറബ് രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ സാധിച്ചു.

1982ലാണ് സൗത്ത് ലെബനനില്‍ ആഭ്യന്തര കലാപം നടക്കുന്നത്. ഈ സമയത്ത് വിഷയത്തില്‍ ഇടപെടാന്‍ ഇസ്രായേല്‍ പട്ടാളക്കാരെ വിടാന്‍ തീരുമാനിച്ചു. ഈ സമയം തന്നെ ഖാംനഇ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകളെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് അയച്ചു. അങ്ങനെയാണ് ഹിസ്ബുള്ള എന്ന സായുധ സംഘടന രൂപംകൊള്ളുന്നത്. ഈ സംഘത്തിന് ഇറാന്‍ ഇപ്പോഴും സഹായം നല്‍കുന്നു.

Latest News