5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy New Year 2025: സ്വാ​ഗതം 2025! ലോകമെങ്ങും പുതുവത്സരാഘോഷം, വരവേറ്റ് ജനങ്ങൾ

New Year Celebrations Across The World: പുത്തൻ പ്രതീക്ഷകളോടെയാണ് കേരളവും 2024 നോട് ബെെ പറഞ്ഞ് 2025-നെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കോവളം, വർക്കല ന​ഗരങ്ങളിൽ വലിയ ആഘോഷങ്ങളോടെയാണ് ജനം പുതുവർഷത്തെ വരവേറ്റത്.

Happy New Year 2025: സ്വാ​ഗതം 2025! ലോകമെങ്ങും പുതുവത്സരാഘോഷം, വരവേറ്റ് ജനങ്ങൾ
Happy Newyear 2025Image Credit source: Social Media
athira-ajithkumar
Athira CA | Published: 01 Jan 2025 06:48 AM

കൊച്ചി: പുതിയ പ്രതീക്ഷകൾ, പുത്തൻ സ്വപ്നങ്ങൾ. നിറവെെവിധ്യങ്ങളോടെ ആഘോഷത്തിമിർപ്പിൽ പുതുവത്സരത്തെ വരവേറ്റ് ലോകം. പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിൽ നിന്ന് തുടങ്ങിയ പുതുവത്സരാഘോഷം, ലോകമെങ്ങും നിറഞ്ഞു. സിഡ്നി ഹാർബർ ബ്രിഡ്ജിലേയും ഓപ്പേറ ഹൗസിലേയും ആഘോഷങ്ങൾ ഉജ്ജ്വലമായാണ് നടന്നത്.

2025-ന് ആദ്യം തുടക്കമായത് കിരിബാത്തിൽ. പിന്നാലെ പുതുവത്സരാഘോഷങ്ങൾക്ക് പേരുകേട്ട സിഡ്നിയും 2025-നെ വരവേറ്റു. ഹാർബർ ബ്രിഡ്ജിനെയും ഓപ്പേറ ഹൗസിനെയും സാക്ഷി നിർത്തി വർണവിസ്മയങ്ങളോടെയായിരുന്നു ആഘോഷം. ദക്ഷിണ കൊറിയ, ജപ്പാൻ, ചെെന, മലേഷ്യ, സിം​ഗപ്പൂർ, ഹോംക്കോം​ഗ്, ഫിലിപ്പീൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് പുതുവത്സരം ആഘോഷങ്ങളോടെ പെയ്തിറങ്ങി. ലണ്ടനിൽ ഇന്ന് പകൽ 11 മണിക്കാണ് പുതുവത്സരമെത്തുക. പിന്നാലെ രാജ്യത്തും 2025-നെ വർണ്ണാഭമായി തന്നെ ജനങ്ങൾ വരവേറ്റു.

രാജ്യത്തെ പ്രധാന ന​ഗരങ്ങളായ കൊൽക്കത്ത, മുംബെെ, ബെം​ഗളൂരു തുടങ്ങിയ സ്ഥലങ്ങളില്ലെല്ലാം ആഘോഷരാവ്. യുഎഇയിലും ഇം​ഗ്ലണ്ടിലുമെല്ലാം പിന്നാലെ 2025 എത്തി. ലോകത്തിന്റെ അങ്ങേയറ്റത്ത് അമേരിക്കയോട് ചേർന്നുള്ള ജനവാസമില്ലാത്ത ബേക്കർ ദ്വീപിലും ഹൗലാൻഡ് ദ്വീപിലും ഏറ്റവും അവസാനമാണ് പുതുവത്സരം എത്തുക. ജനവാസമില്ലാത്ത ഈ പ്രദേശം പുതുവത്സരത്തെ വരവേൽക്കാനായി ഇന്ത്യൻ സമയം വെെകിട്ട് 4.30 വരെ കാത്തിരിക്കണം.

പുത്തൻ പ്രതീക്ഷകളോടെയാണ് കേരളവും 2024 നോട് ബെെ പറഞ്ഞ് 2025-നെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കോവളം, വർക്കല ന​ഗരങ്ങളിൽ വലിയ ആഘോഷങ്ങളോടെയാണ് ജനം പുതുവർഷത്തെ വരവേറ്റത്. എക്കാലത്തെയും പോലെ കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിന് വേദിയായത് കൊച്ചി തന്നെ. ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് പങ്കെടുത്തത്. ‌​ന​ഗരത്തിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി വിവിധ പരിപാടികൾ അരങ്ങേറി. കോഴിക്കോട് ബീച്ചിലും സ്ഥലത്തെ പ്രധാന ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സംഗീത പരിപാടികളും ഒരുക്കിയിരുന്നു.

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ നേരത്തെ തന്നെ പുതുവത്സരാശംസകൾ നേർന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

പുതുവത്സര ദിനം എന്നത് കേവലം ഒരു തീയതിയല്ല. മറിച്ച് പുത്തൻ പ്രതീക്ഷകളെയുംപുതിയ നാളെകളെയും വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതി-മതവ-ർഗ ഭേദമെന്യേ എല്ലാവരും ഒരുമിക്കുന്നുവെന്നതാണ് പുതുവത്സര രാവിന്റെ പ്രത്യേകത. അതാണ് പുതുവത്സരത്തിന്റെ മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെകളെ പ്രകാശപൂരിതമാക്കാനുള്ള ഊർജവും പ്രചോദനവും 2025 നമുക്ക് നൽകട്ടെ. – മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.