5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

Helicopter crashes at Turkish : രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. ടേക്ക് ഓഫിനിടെ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ച ശേഷമാണ് ഹെലികോപ്റ്റർ നിലത്ത് വീണത്.

Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
Helicopter Crash At TurkishImage Credit source: X (Twitter )
sarika-kp
Sarika KP | Published: 22 Dec 2024 18:37 PM

അങ്കാറ: തുർക്കിയിൽ ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തിൽ‌ നാല് പേർക്ക് ദാരുണാന്ത്യം. ഞായറാഴച് തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. ‍രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. ടേക്ക് ഓഫിനിടെ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ ഇടിച്ച ശേഷമാണ് ഹെലികോപ്റ്റർ നിലത്ത് വീണത്.

ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. കനത്ത മൂടൽമഞ്ഞു കാരണമായിരുന്നു അപകടം.അപകട കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്‍റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയിൽ ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞുള്ള പ്രദേശത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഔദ്യോഗിക ജോലികള്‍ക്കായി തുര്‍ക്കിയിലെ മുഗ്‌ള നഗരത്തിലുണ്ടായിരുന്ന ഹെലികോപ്റ്ററാണിത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്ററിന് കഴിഞ്ഞദിവസം യാത്ര നടത്താന്‍ കഴിഞ്ഞിരുന്നില്ല തുടർന്ന് ഇന്ന് രാവിലെ യാത്ര പുറപ്പെടുകയായിരുന്നു. തുർക്കിയിൽ രണ്ടാഴ്ച മുൻപ് പരിശീലനത്തിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 6 സൈനികർ മരിച്ചിരുന്നു.

Also Read: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്

 

അതേസമയം നൈജീരിയയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ മൈതാനിയിലെ പ്രാദേശിക പള്ളിയിൽ ശനിയാഴ്ചയാണ് സംഭവം. ക്രിസ്മസ് പരിപാടിക്കിടെ ഇവിടെ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും വസ്ത്രവും വാങ്ങാൻ ആളുകൾ തടിച്ചുകൂടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകം. ഇതിന് പുറമെ മറ്റ് രണ്ടു സ്ഥലങ്ങളിലും സമാനായ തിരക്കുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 35 പേർ മരണപ്പെട്ടിരുന്നു. ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നൈജീരിയയിൽ മരിച്ചവരുടെ എണ്ണം 67 ആയി.

Latest News