5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jerry Lee: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍

Google Ex Employee's CV: പൊതുവേ പല കമ്പനികളിലും ആവശ്യമില്ലാത്ത കാര്യങ്ങളാണ് ജെറി തന്റെ സി വിയില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ ഇത് കണ്ട് 29 വന്‍കിട കമ്പനികളില്‍ നിന്ന് ജെറിക്ക് ജോലിവാഗ്ദാനം ലഭിച്ചു. ജോലിക്കായി സി വി തയാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ടിപ്‌സ് എന്ന രീതിയില്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ലീയുടെ വെളിപ്പെടുത്തല്‍.

Jerry Lee: മിയ ഖലീഫ മുതല്‍ വോഡ്ക വരെ; സി വി കണ്ട് ഉദ്യോഗാര്‍ത്ഥിയെ വിളിച്ചത് 29 കമ്പനികള്‍
മിയ ഖലീഫയും ജെറി ലീയും (Image Credits: Social Media)
shiji-mk
SHIJI M K | Updated On: 06 Oct 2024 15:35 PM

ജോലി നേടുന്നതിനായി വിവിധ കമ്പനികളിലേക്ക് സി വി അയക്കാറില്ലേ. ഈ അയക്കുന്ന സി വികളില്‍ പകുതിയോളം വരുന്നതിന് കമ്പനികള്‍ മറുപടി തരാറില്ല എന്നതാണ് ഏറ്റവും വലിയ തമാശ. എന്നാല്‍ സി വിയില്‍ ഒരു പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ജെറി ലീ (Jerry Lee) എന്ന യുവാവ്. മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ കൂടിയാണ് ജെറി ലീ. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജെറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താന്‍ നടത്തിയ പരീക്ഷണത്തെ കുറിച്ച് വ്യക്തമാക്കിയത്.

ജെറി ലീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ

 

View this post on Instagram

 

A post shared by Jerry Lee (@jerryjhlee)

പൊതുവേ പല കമ്പനികളിലും ആവശ്യമില്ലാത്ത കാര്യങ്ങളാണ് ജെറി തന്റെ സി വിയില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ ഇത് കണ്ട് 29 വന്‍കിട കമ്പനികളില്‍ നിന്ന് ജെറിക്ക് ജോലിവാഗ്ദാനം ലഭിച്ചു. ജോലിക്കായി സി വി തയാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ടിപ്‌സ് എന്ന രീതിയില്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ലീയുടെ വെളിപ്പെടുത്തല്‍. ഗൂഗിളില്‍ മൂന്നുവര്‍ഷത്തോളം സ്ട്രറ്റജി ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്നു ജെറി ലീ ജോലി ചെയ്തിരുന്നത്. പിന്നീട് ജോലിക്ക് വേണ്ടി ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ എത്രത്തോളം സൂക്ഷ്മമായി സി വികള്‍ വിലയിരുത്തുന്നു എന്ന കാര്യം പരീക്ഷിക്കുകയായിരുന്നു ലീയുടെ ലക്ഷ്യം.

Also Read: Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു

അതിനായി ജാവയടക്കം വൈദഗ്ധ്യമുള്ള സോഫ്‌റ്റ്വെയറുകളുടെ പേരുകളോടൊപ്പം മിയ ഖലീഫ എന്നുകൂടി ജെറി ചേര്‍ത്തു. കൂടാതെ ഇന്റേണ്‍ ടീമിന്റെ 60 ശതമാനത്തിനും എസ്ടിഡി (ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍) പരത്തിയതായും അദ്ദേഹം നേട്ടങ്ങളോടൊപ്പം എഴുതി ചേര്‍ത്തു. ഒരു രാത്രികൊണ്ട് കൂടുതല്‍ വോഡ്ക ഷോട്ട്‌സ് കഴിച്ചതിന് പാരമ്പര്യമായി റെക്കോര്‍ഡുണ്ടെന്നും അദ്ദേഹം വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം ചേര്‍ത്തു. വന്‍കിട കമ്പനികളുടെ പേരുകള്‍ക്കിടയില്‍ വലിയ തെറ്റെന്ന് ആളുകള്‍ പറയുന്ന ചെറിയ കുസൃതികള്‍ ഒപ്പിച്ചിട്ടും ഗൂഗിള്‍ പോലെ വലിയ കമ്പനിയുടെ പേര് സി വിയില്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ കോളുകള്‍ ലഭിക്കുമെന്നാണ് ലീ പറയുന്നത്.

Also Read: Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്

താന്‍ അയച്ച സി വികള്‍ക്ക് നെഗറ്റീവ് പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള പോസിറ്റീവ് പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്ന് ലീ പറയുന്നു. മോങ്കോഡിബി, റോബിന്‍ഹുഡ്, റെഡ്ഡിറ്റ് തുടങ്ങിയ വലിയ കമ്പനികളില്‍ നിന്ന് സി വിയുടെ പേരില്‍ ജോലിവാഗ്ദാനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസത്തിനിടെ 29 കമ്പനികളില്‍ നിന്നാണ് ലീയെ അഭിമുഖങ്ങള്‍ക്ക് വിളിച്ചത്.

Latest News