5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Etihad Rail : ദുബായിൽ നിന്ന് അബുദാബി വരെ വെറും 57 മിനിട്ട്; ട്രെയിനുകളുടെ സമയക്രമം പുറത്തിറക്കി എത്തിഹാദ് റെയിൽ

Etihad Rail Releases Travel Timings : പുതിയ ഹൈസ്പീഡ് ട്രെയിനുകളുടെ സമയക്രമം പുറത്തിറക്കി എത്തിഹാദ് റെയിൽ. ദുബായിൽ നിന്ന് അബുദാബി വരെ വെറും 57 മിനിട്ടിൽ യാത്ര ചെയ്യാനാവും.

Etihad Rail : ദുബായിൽ നിന്ന് അബുദാബി വരെ വെറും 57 മിനിട്ട്; ട്രെയിനുകളുടെ സമയക്രമം പുറത്തിറക്കി എത്തിഹാദ് റെയിൽ
എത്തിഹാദ് റെയിൽ (Image Courtesy – Etihad Rail Facebook)
abdul-basithtv9-com
Abdul Basith | Published: 16 Oct 2024 13:53 PM

ട്രെയിനുകളുടെ സമയക്രമം പുറത്തിറക്കി എത്തിഹാദ് റെയിൽ. പുതിയ സമയക്രമത്തിൽ ദുബായിൽ നിന്ന് അബുദാബി വരെ വെറും 57 മിനിട്ടിൽ യാത്ര ചെയ്യാം. സാധാരണ രീതിയിൽ രണ്ട് മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാസമയം. 2മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് സർവീസ്. അബുദാബിയും മറ്റ് രണ്ട് എമിറേറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിൻ സർവീസുകൾ.

അബുദാബിയിൽ നിന്ന് അൽ റുവൈസ് വരെ വെറും 70 മിനിട്ടിൽ സഞ്ചരിക്കാം. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 240 കിലോമീറ്റർ ദൂരമുണ്ട്. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള യാത്രാദൂരം 105 മിനിട്ടാണ്. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം ഏറെ വൈകാതെ അധികൃതർ പുറത്തിറക്കും.

Also Read : Canada visa issue : ഇന്ത്യ-കാനഡ തർക്കം മുറുകുന്നു… പ്രതിസന്ധിയിലായത് ഇന്ത്യൻ വിദ്യാർത്ഥികൾ

യുഎഇയിലുടനീളമായി 11 പട്ടണങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണിത്. അൽ സില, ഫുജൈറ, റുവൈസ്, അൽ മിർഫ, ഷാർജ, അബുദാബി, അൽ ദൈദ്, ദുബായ് എന്നീ നഗരങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ സർവീസ്. ഇതിനകം രണ്ട് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറയിലെ സകംകം, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി എന്നിവിടങ്ങളിലാണ് രണ്ട് സ്റ്റേഷനുകൾ. വരുന്ന മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ പുറത്തുവരും. എപ്പോഴാവും സർവീസ് ആരംഭിക്കുക എന്നതിനെപ്പറ്റി വ്യക്തതയില്ലെങ്കിലും വർഷത്തിൽ 36.5 മില്ല്യൺ യാത്രക്കാർ ഈ ട്രെയിൻ സർവീസിൽ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

വേഗതയ്ക്കൊപ്പം സ്റ്റൈലിഷായ ഇൻ്റീരിയറും ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്. ഏറോഡൈനാമിക് ഡിസൈനാണ് ട്രെയിനുകൾക്കുള്ളത്. വിമാനങ്ങൾക്ക് സമാനമായ സീറ്റിംഗ് ശൈലിയാണ്. ഇലക്ട്രിക് വാതിലുകൾ കൊണ്ടാണ് കമ്പാർട്ടുമെൻ്റുകൾ വേർതിരിച്ചിരിക്കുന്നത്. 15 ആഡംബര കാരേജുകളാണ് ട്രെയിനിലുണ്ടാവുക. 2023 മുതൽ ഈ ട്രെയിൻ സർവീസ് വഴി ചരക്കുഗതാഗതം നടക്കുന്നുണ്ട്. 2024 ജനുവരിയിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ട്രെയിൻ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. അബുദാബി സിറ്റി മുതൽ അൽ ദന്ന വരെയായിരുന്നു പരീക്ഷണ ഓട്ടം. പരീക്ഷണ ഓട്ടം വിജയമായതോടെ ഈ റെയിൽ സർവീസ് പൊതുജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. മാസങ്ങൾക്കുള്ളിൽ സർവീസ് പൂർണാർത്ഥത്തിൽ ഓടിത്തുടങ്ങിയേക്കും.

Latest News