5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Emilia Dobreva : മോഡൽ, മൂന്ന് കുട്ടികളുടെ മാതാവ്; യുഎഇയുടെ ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയെ അറിയാം

Emilia Dobreva First Miss Universe Contestant From UAE : യുഎഇയുടെ ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരു പ്രതിനിധി. എമിലിയ ദൊബ്രേവയാണ് യുഎഇയുടെ ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥി. ഈ മാസം 16നാണ് മിസ് യൂണിവേഴ്സ് മത്സരം.

Emilia Dobreva : മോഡൽ, മൂന്ന് കുട്ടികളുടെ മാതാവ്; യുഎഇയുടെ ആദ്യ മിസ് യൂണിവേഴ്സ് മത്സരാർത്ഥിയെ അറിയാം
എമിലിയ ദൊബ്രേവ (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 14 Nov 2024 12:58 PM

ചരിത്രത്തിലാദ്യമായി യുഎഇയ്ക്ക് മിസ് യൂണിവേഴ്സ് മത്സരാർത്ഥി. മോഡലും മൂന്ന് കുട്ടികളുടെ മാതാവുമായ എമിലിയ ദൊബ്രേവയാണ് യുഎഇയെ പ്രതിനിധീകരിച്ച് ഇത്തവണ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുക. ഒക്ടോബറിൽ മിസ് യൂണിവേഴ്സ് യുഎഇ ഓഡിഷനിൽ മത്സരിച്ച് വിജയിച്ചയാളാണ് എമിലിയ.

“മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ ഏറ്റവും അനുയോജ്യയായ ആളാണ് എമിലിയ ദൊബ്രേവ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുഎഇയിൽ ജീവിക്കുകയാണ് അവർ. എമിറാറ്റി യുവാവിനെ വിവാഹം കഴിച്ച അവർ, മനോഹരമായി അറബി സംസാരിക്കുന്നു. നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ എമിലിയ അബായ അണിയും. അത് യുഎഇയെ പ്രതിനിധീകരിക്കുന്നതാണ്. മണലിൽ നിന്ന് ഒരു ആധുനിക രാജ്യം കെട്ടിപ്പടുത്തതെങ്ങനെ എന്ന് കാണിക്കുന്നതാണ് അബായ. രണ്ട് വർഷമായി ഞാൻ യുഎഇയിൽ താമസിക്കുകയാണ്. അതിൽ നിന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് യുഎഇയെന്ന് എനിക്ക് മനസിലായി. പ്രത്യേകിച്ച് സ്ത്രീ സുരക്ഷയിൽ രാജൂം മുൻപന്തിയിലാണ്. ഓഡിഷന് ക്ഷണിച്ചപ്പോൾ ആയിരത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് 16 പേരെ ഷോർട്ട് ലൊസ്റ്റ് ചെയ്തു. ഈ 16 പേരിൽ നിന്നാണ് എമിലിയയിലേക്കെത്തിയത്. നിലവിൽ എമിലിയ ദൊബ്രേവ മിസ് യൂണിവേഴ്സ് മത്സരത്തിനായി കഠിനമായ പരിശീലനത്തിലാണ്.”- യുഎഇ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നാഷണൽ ഡയറക്ടർ പോപ്പി കപെയ്യ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ മിസ് യൂണിവേഴ്സ് ഇൻഡോനേഷ്യ, മിസ് യൂണിവേഴ്സ് മലേഷ്യ എന്നീ ടൈറ്റിലുകൾ നേടിയിട്ടുള്ളയാളാണ് പോപ്പി കപെയ്യ.

Also Read : Dubai Work From Home : ട്രാഫിക് കഠിനം; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കി ദുബായിലെ കമ്പനികൾ

നവംബർ 16ന് മെക്സിക്കോ സിറ്റിയിലാണ് മിസ് യൂണിവേഴ്സ് ഗ്രാൻഡ് ഫിനാലെ നടക്കുക. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കൊപ്പമാവും ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുക. 18 മുതൽ 28 വരെ പ്രായമുള്ള, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനാവുമായിരുന്നുള്ളൂ. എന്നാൽ, 2023ഓടെ ഇത്തരം നിബന്ധനകളൊക്കെ എടുത്തുകളഞ്ഞു. സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീശാക്തീകരണ സന്ദേശം നൽകാനാണ് ഇപ്പോൾ ശ്രമം. യുഎഇയ്ക്കൊപ്പം മറ്റ് 9 രാജ്യങ്ങളിൽ നിന്ന് കൂടി ഇത്തവണ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരാർത്ഥികളുണ്ടാവും.

Latest News