അനാവശ്യ യാത്രകൾ ഒഴിവാക്കാണം; ഇസ്രയേലിലെ ഇന്ത്യക്കാരോട് നിർദേശിച്ച് എംബസി | embassy advises indians in israel to avoid unnecessary travel ahead of Terrorist Attack Malayalam news - Malayalam Tv9

Israel Terrorist Attack: അനാവശ്യ യാത്രകൾ ഒഴിവാക്കാണം; ഇസ്രയേലിലെ ഇന്ത്യക്കാരോട് നിർദേശിച്ച് എംബസി

Published: 

01 Oct 2024 23:34 PM

Israel Terrorist Attack Latest Updates: ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങൾ എല്ലാം അതീവ ജാഗ്രതയിൽ ആയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

Israel Terrorist Attack: അനാവശ്യ യാത്രകൾ ഒഴിവാക്കാണം; ഇസ്രയേലിലെ ഇന്ത്യക്കാരോട് നിർദേശിച്ച് എംബസി

ഇസ്രയേലിൽ വൻ ഭീകരാക്രമണം. (​Image Credits: Social Media)

Follow Us On

ടെൽ അവീവ്: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വേണ്ടിവന്നാൽ ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നുമാണ് നിർദ്ദേശം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങൾ എല്ലാം അതീവ ജാഗ്രതയിൽ ആയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും നിർ​ദ്ദേശത്തിൽ പറയുന്നു. നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധം പുലർത്തുന്നതായും എംബസി അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ എംബസിയുടെ 24 x 7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പർ:

+972-547520711, +972-543278392
ഇമെയിൽ: cons1.telaviv@mea.gov.in

ഇസ്രയേലിലെ ടെൽഅവീവിന് സമീപം വൻ വെടിവെപ്പുണ്ടായതായി ഇസ്രയേൽ പോലീസ് സ്ഥിരീകരിച്ചു. ജാഫയിൽ ഒരു റെയിൽവേ സ്‌റ്റേഷന് സമീപത്തായാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഭീകരാക്രമണം സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിനിരയായവരിൽ ചിലർക്ക് ജീവഹാനി സംഭവിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

വെടിവെപ്പിനെ സംബന്ധിച്ചുള്ള വിവരം വൈകുന്നേരം ഏഴ് മണിയോടെയാണ് (ഇന്ത്യൻ സമയം രാത്രി 9.30 ) ലഭിച്ചതെന്ന് ഇസ്രയേലിന്റെ ആംബുലൻസ് സർവീസായ എംഡിഎ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ തോക്കുധാരികൾ ഇറങ്ങുന്നതും വെടിയുതിർക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേലിൽ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികൾ പ്രതികരിച്ചു. ജോർദാനിലും മിസൈൽ ആക്രമണം ഉണ്ടായതായാണ് വിവരം. ഇസ്രായേലിലെ ടെൽ അവീവിൽ ഉൾപ്പെടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂടുതൽ വ്യോമാക്രമണം നടത്തുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.

 

Related Stories
Donald Trump: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്
Jeddah Tower : ബുർജ് ഖലീഫയ്ക്ക് ഇനി രണ്ടാം സ്ഥാനം; ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ജിദ്ദ ടവറിൻ്റെ നിർമാണം പുനരാരംഭിച്ചു
Magic Mushroom : മാജിക് മഷ്റൂം തലയ്ക്ക് പിടിച്ചു; ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയെറിഞ്ഞ് യുവാവ്
Ayatollah Ali Khamenei: ‘ഒരേയൊരു ശത്രു, അതിനെ തകര്‍ത്തേ മതിയാകൂ; മിസൈല്‍ ആക്രമണം ഏറ്റവും കുറഞ്ഞ ശിക്ഷ’; മുസ്ലിം രാജ്യങ്ങള്‍ക്ക് സന്ദേശം നല്‍കി ഖാംനഈ
Iran-Israel Conflict: ബന്ധുക്കള്‍ ശത്രുക്കള്‍; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ കഥ
Hamas-Israel Conflict: ഹമാസ് ഗവണ്‍മെന്റ് തലവനെയും രണ്ട് നേതാക്കളെയും വധിച്ചതായി ഇസ്രായേല്‍
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version