Elon Musk : തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നത്; സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്

Elon Musk Requests People Not Contribute To Wikipedia : വിക്കിപീഡിയക്ക് സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്. തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നതെന്നും എക്സ് പോസ്റ്റിൽ മസ്ക് ആരോപിച്ചു.

Elon Musk : തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നത്; സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്

ഇലോൺ മസ്ക് (Michael Gonzalez/Getty Images)

Published: 

26 Oct 2024 20:06 PM

തീവ്ര ഇടതുപക്ഷക്കാരാണ് വിക്കിപീഡിയ നിയന്ത്രിക്കുന്നതെന്ന് ടെസ്‌ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്. അതുകൊണ്ട് തന്നെ വിക്കിപീഡിയയ്ക്ക് സംഭാവന നൽകരുതെന്നും ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു. പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന വിക്കിപീഡിയ തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ആളുകളിൽ നിന്ന് സംഭാവന തേടുന്നത് പതിവാണ്.

തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലാണ് മസ്കിൻ്റെ ആഹ്വാനം. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൈറേറ്റ്സ് വയേഴ്സ് എന്ന വെബ്സൈറ്റിൻ്റെ റിപ്പോർട്ട് പങ്കുവച്ചാണ് മസ്ക് വിക്കിപീഡിയക്കെതിരെ രംഗത്തുവന്നത്. 40 വിക്കിപീഡിയ എഡിറ്റർമാർ ചേർന്ന് ഇസ്രയേലിനെ അസ്ഥിരപ്പെടുത്താനും ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളുടെ പിന്തുണയ്ക്കാനും ശ്രമിക്കുന്നുണ്ടെന്ന് പൈറേറ്റ്സ് വയേഴ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പങ്കുവച്ചാണ് മസ്കിൻ്റെ വിമർശനം. മുൻപും ഇതേ ആരോപണങ്ങളുമായി വിക്കിപീഡിയക്കെതിരെ മസ്ക് രംഗത്തുവന്നിട്ടുണ്ട്.

Also Read : Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

സ്വതന്ത്രമായ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവരാണ് വിക്കിപീഡിയ എന്ന ആശയത്തിന് പിന്നിൽ. വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. വിക്കിപീഡിയൻസ് എന്നറിയപ്പെടുന്ന വളണ്ടിയർമാരാണ് വിക്കിപീഡയിലെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നത്. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ 300 ലധികം ഭാഷകളിലാണ് വിക്കിപീഡിയ ഉള്ളടക്കങ്ങൾ ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ് വിക്കിപീഡിയയയിൽ മാത്രം 69 ലക്ഷത്തിലധികം ലേഖനങ്ങളുണ്ട്. വിക്കിപീഡിയയുടെ എല്ലാ എഡിഷനുകളിലുമായി ആറ് കോടിയിലധികം ലേഖനങ്ങളാണുള്ളത്. വിക്കിപീഡിയയുടെ 25 ശതമാനത്തിലധികം ട്രാഫിക്കും അമേരിക്കയിൽ നിന്നാണ്. 2001 ജനുവരി 15നാണ് വിക്കിപീഡിയ രൂപീകൃതമാവുന്നത്. ഇംഗ്ലീഷ് പതിപ്പ് മാത്രമാണ് ആദ്യമുണ്ടായിരുന്നത്. വിക്കി, എൻസൈക്ലോപീഡിയ എന്നീ രണ്ട് വാക്കുകൾ ചേർത്താണ് വിക്കിപീഡിയ എന്ന വാക്കുണ്ടാവുന്നത്.

വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയമായ ഇലോൺ മസ്ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. ഇലക്ട്രിക് വാഹനിർമാതാക്കളായ ടെസ്‌ല മോട്ടേഴ്സിൻ്റെയും സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ്എക്സിൻ്റെയും സ്ഥാപകനാണ് മസ്ക്. 2012ൽ റോക്കറ്റ് വിക്ഷേപിച്ച സ്പേസ് എക്സ് ഈ നേട്ടത്തിലെത്തുന്ന ആദ്യ പ്രൈവറ്റ് കമ്പനിയാണ്. ലോകത്തിലെ ശതകോടീശ്വരന്മാരിൽ പെട്ടയാളാണ് മസ്ക്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകളാണ് ടെസ്‌ല മോട്ടേഴ്സിൻ്റെ പ്രധാന ആകർഷണം. ഓപ്പൺ എഐ, സോളാർ സിറ്റി തുടങ്ങിയ കമ്പനികളുടെ സഹ സ്ഥാപകൻ കൂടിയാണ് മസ്ക്.

Related Stories
Dubai Big Ticket: ഭാഗ്യമുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് വാങ്ങി; ബിഗ് ടിക്കറ്റിൽ മലയാളി യുവതി നേടിയത് ഒരു മില്ല്യൺ ദിർഹം
Dubai Drug Supply : മയക്കുമരുന്ന് വിതരണം; ദുബായിൽ യുവതിയ്ക്ക് അഞ്ച് വർഷം തടവ്
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
New Orleans : പാഞ്ഞുകയറി ട്രക്ക്, ജീവന്‍ നഷ്ടപ്പെട്ടത് 10 പേര്‍ക്ക്‌, പുതുവര്‍ഷപ്പുലരിയില്‍ യുഎസ് നടുങ്ങി; ന്യൂ ഓര്‍ലിയന്‍സില്‍ സംഭവിച്ചത്‌
Influencer Praises Snake : ‘ഈ ധൈര്യം ചാള്‍സ് ശോഭരാജിലും കാണില്ല’ ! കടിച്ച പാമ്പിനെ നോക്കി പ്രശംസിച്ച് ഇൻഫ്ലുവൻസർ; ഇപ്പോള്‍ ഐസിയുവില്‍
Viral News: മേഘങ്ങള്‍ക്കിടയില്‍ നിഗൂഡ ജീവികളോ? സൈബറിടത്ത് ചര്‍ച്ചയായി വിമാനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?