5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dubai : ദുബായിൽ ഇനി ഫൈനടയ്ക്കാനും സർക്കാർ സേവനങ്ങൾക്കും ഇഎംഐ സൗകര്യം; അടുത്തയാഴ്ച നിലവിൽ വരും

Dubai RTA Introduces EMI : സേവനങ്ങൾക്ക് പണമടയ്ക്കാൻ ഇഎംഐ സൗകര്യം അവതരിപ്പിച്ച് ദുബായ് റോഡ്സ് ആണ്ഡ് ട്രാസ്പോർട്ട് അതോറിറ്റി. അടുത്ത ആഴ്ച മുതൽ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും.

Dubai : ദുബായിൽ ഇനി ഫൈനടയ്ക്കാനും സർക്കാർ സേവനങ്ങൾക്കും ഇഎംഐ സൗകര്യം; അടുത്തയാഴ്ച നിലവിൽ വരും
പണമടയ്ക്കൽ (Image Credits - Karl Tapales/Moment/Getty Images)
abdul-basith
Abdul Basith | Published: 17 Oct 2024 09:02 AM

ദുബായിൽ ഇനി ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ ഇഎംഐ സൗകര്യം. പിഴയടയ്ക്കാനും ലൈസൻസ് പുതുക്കാനുള്ള പണമടയ്ക്കാനുമൊക്കെ ഇഎംഐ സൗകര്യം ഉപയോഗിക്കാം. ഷോപ്പിങ് ആപ്പായ ടാബിയുമായി സഹകരിച്ചാണ് സൗകര്യമൊരുക്കുന്നത്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കെല്ലാം ഇത് സാധ്യമാവും. അടുത്ത ആഴ്ചയോടെ സൗകര്യം നിലവിൽ വരുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

“സ്മാർട്ട് ആർടിഎ കിയോസ്കുകൾ ഉപയോഗിച്ച് പണമടക്കുന്നവർക്ക് ഈസി ഇൻസ്റ്റാൾമെൻ്റ് പ്ലാൻ തിരഞ്ഞെടുക്കാൻ കഴിയും. ലൈസൻസ് പുതുക്കാനോ പുതിയ ലൈസൻസ് എടുക്കാനോ പിഴയടയ്ക്കാനോ എന്ന് വേണ്ട ഏത് തരം സേവനങ്ങൾക്ക് പണമടയ്ക്കാനും ഇഎംഐ സൗകര്യം ലഭ്യമാവും. എല്ലാ ഉപഭോക്താക്കളും ഇത് ഉപയോഗിക്കാനാവണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ലൈസൻസ് പ്രിൻ്റ് ചെയ്യാനും കിയോസ്കുകൾക്ക് സാധിക്കും.”- റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡിജിറ്റൽ സർവീസ് ഡയറക്ടർ മീര അൽഷെയ്ഖ് പറഞ്ഞു.

Also Read : Etihad Rail : ദുബായിൽ നിന്ന് അബുദാബി വരെ വെറും 57 മിനിട്ട്; ട്രെയിനുകളുടെ സമയക്രമം പുറത്തിറക്കി എത്തിഹാദ് റെയിൽ

ആർടിഎയുടെ സ്മാർട്ട് കിയോസുകളിൽ പിഴയടയ്ക്കാനും ലൈൻസനെടുക്കാനുമുള്ള സൗകര്യങ്ങൾക്ക് പുറമെ സീസണൽ പാർക്കിങ് കാർഡ്, സർട്ടിഫിക്കറ്റുകൾ നൽകൽ എന്നിങ്ങനെ വിവിധ തരം സേവനങ്ങൾ ലഭിക്കും. ദുബായിൽ ഇത് ആദ്യമായാണ് ഒരു സർക്കാർ സർവീസ് ഉപഭോക്താക്കൾക്ക് ഇഎംഐ സൗകര്യം നൽകുന്നത്. ദുബായിലാകമാനം 30 സ്മാർട്ട് കിയോസ്കുകളാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്.

സൗദി അറേബ്യ, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായ ടാബി സേവനം 40,000ലധികം ആഗോള ബ്രാൻഡുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ആഗോള ബ്രാൻഡുകളും ചെറു ബിസിനസുകളുമടക്കം ടാബി ഉപയോഗിക്കുന്നുണ്ട്. ഓൺലൈനായും ഓഫ്‌ലൈനായും ഇഎംഐ സേവനങ്ങൾ ഉൾപ്പെടെ ഇവർ നൽകുന്നുണ്ട്. ഇത് മറ്റ് സർക്കാർ സേവനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. ഇതേപ്പറ്റി ചർച്ചകൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആർടിഎയുടെ ഇഎംഐ സേവനങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. എപ്പോഴാണ് ഇത് ആരംഭിക്കുക എന്നതിൽ വ്യക്തതയില്ല.

 

Latest News