5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trackless Trams : ട്രാക്ക് വേണ്ടാത്ത ട്രാമുമായി ദുബായ്; ആദ്യ ഘട്ടത്തിൽ എട്ടിടങ്ങളിൽ

Dubai Planning Trackless Trams : ട്രാക്ക് വേണ്ട ട്രാം പ്രൊജക്ടുമായി ദുബായ്. ദുബായ് കിരീടാവകാശിയാണ് ഇത്തരം ട്രാമുകളുടെ സാധ്യത മനസിലാക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകിയത്.

Trackless Trams : ട്രാക്ക് വേണ്ടാത്ത ട്രാമുമായി ദുബായ്; ആദ്യ ഘട്ടത്തിൽ എട്ടിടങ്ങളിൽ
അബുദാബി ട്രാം (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 04 Nov 2024 13:35 PM

ഗതാഗത രംഗത്ത് നൂതന ആശയങ്ങളുമായി വീണ്ടും ദുബായ്. ട്രാക്ക് വേണ്ടാത്ത ട്രാം പ്രൊജക്ടാണ് നിലവിൽ ദുബായ് അധികൃതരുടെ പരിഗണനയിലുള്ളത്. എമിറേറ്റിലെ എട്ട് സ്ഥലങ്ങളിലായി ട്രാക്ക് വേണ്ട ട്രാമുകൾക്കായി പഠനം നടത്താൻ ദുബായ് കിരീടാവകാശി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകി.

സാധാരണ ട്രാമുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ട്രാമുകളാണ് പരിഗണനയിലുള്ളത്. സെൽഫ് ഡ്രൈവിങ്, ഇക്കോ ഫ്രണ്ട്ലി, ഇലക്ട്രിക് ട്രാമുകളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. വിർച്വൽ ട്രാക്കുകളിലൂടെയാവും ഈ ട്രാമിൻ്റെ സഞ്ചാരം. ഇതിനായി ക്യാമറകൾ അടക്കം വിവിധ സംവിധാനങ്ങൾ ഉപയോഗിക്കും. വൈദ്യുതിയിലാവും ട്രാമുകൾ പ്രവർത്തിക്കുക. അതുകൊണ്ട് തന്നെ ചിലവ് കുറവായിരിക്കും. പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് ഈ ട്രാമുകളുടെ പണി വളരെ വേഗം തീർക്കാൻ സാധിക്കും. ഓരോ ട്രാമുകൾക്കും മൂന്ന് കാര്യേജുകളാണ് ഉണ്ടാവുക. മുന്നൂറ് പേർക്ക് ഇരിക്കാൻ കഴിയും. 70 കിലോമീറ്ററാണ് പരമാവധി വേഗത. 25 മുതൽ 60 കിലോമീറ്റർ വരെയുള്ള വേഗതയിൽ വാഹനം ഓടും. ഒറ്റച്ചാർജിൽ 100 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഈ ട്രാമിന് സാധിക്കും.

Also Read : Abu Dhabi Fishing : മീൻപിടുത്ത പരിധി ലംഘിച്ചു; അബുദാബിയിൽ ഉല്ലാസ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. “ദുബായ് അതിൻ്റെ സൗകര്യങ്ങൾ വിശാലമാക്കുന്നത് തുടരും. ആളുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനായി സുസ്ഥിരമായ വളർച്ചയാണ് ലക്ഷ്യം. 2024 – 2027 കാലയളവിൽ 16 ബില്ല്യൺ ദിർഹമിൻ്റെ 22 പ്രധാന പ്രൊജക്ടുകളാണ് റോഡ് നവീകരണത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 2.2 മില്ല്യൺ ആളുകളുടെ പ്രതിദിനമുള്ള യാത്രകൾക്ക് സഹായകമാവും. പുതിയ റോഡ് ലൈനുകളും ട്രാമുകളും സെൽഫ് ഡ്രൈവിങ് ബസുകളുമൊക്കെ ഇതിൽ പെടും.”- അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ബസും ട്രാമും ചേർന്ന ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് സർവീസ് അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. റെയിൽ സിസ്റ്റമില്ലാതെയാണ് ഈ വാഹനം പ്രവർത്തിക്കുക. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിൽ 200 പേർക്ക് ഒരു സമയം യാത്ര ചെയ്യാൻ കഴിയും. റീം ഐലൻഡിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്നതാണ് ഈ സേവനം. വെള്ളി മുതൽ ഞായർ വരെ പ്രവർത്തിക്കുന്ന ഈ സർവീസിന് 14 സ്റ്റോപ്പുകളുണ്ട്.

 

Latest News