Dubai Opera : ദുബായ് ഓപ്പറ ഹാളിലേക്ക് പോകുമ്പോൾ എന്ത് ധരിക്കണം?; നിബന്ധനകൾ ഇങ്ങനെ

Dubai Opera What To Wear : ദുബായ് ഓപ്പറയിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക ഡ്രസ് കോഡ് നിർബന്ധമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വസ്ത്രധാരണ നിബന്ധനകളുണ്ട്.

Dubai Opera : ദുബായ് ഓപ്പറ ഹാളിലേക്ക് പോകുമ്പോൾ എന്ത് ധരിക്കണം?; നിബന്ധനകൾ ഇങ്ങനെ

ദുബായ് ഓപ്പറ (Image Courtesy - Social Media)

Published: 

07 Nov 2024 18:47 PM

വിവിധ സാംസ്കാരിക പരിപാടികൾ നടക്കുന്ന ദുബായിലെ പ്രധാന വേദിയാണ് ദുബായ് ഓപ്പറ ഹാൾ. ബുർജ് ഖലീഫയിൽ സ്ഥിതിചെയ്യുന്ന ദുബായ് ഓപ്പറ ഹാളിൽ നാടകം, കോൺസർട്ട്, ബാല തുടങ്ങി വിവിധ പരിപാടികൾ നടക്കാറുണ്ട്. എന്നാൽ, ദുബായ് ഓപ്പറ ഹാളിലെ പരിപാടികളിൽ പങ്കെടുക്കാൻ ചില നിബന്ധനകളുണ്ട്. ദുബായ് ഓപ്പറ ഹാളിൽ പോകുമ്പോൾ വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ദുബായ് ഓപ്പറയിലെ പരിപാടികളിൽ പങ്കെടുക്കാൻ സ്ത്രീകൾ ധരിക്കേണ്ടത് സ്മാർട്ട് കാഷ്വൽസ് ആണ്. ശരീരം പുറത്തുകാണിക്കുന്നതാവരുത്. പൊതുവിടത്തിൽ മാന്യമായ വസ്ത്രധാരണമെന്നതാണ് നിബന്ധന. പുരുഷന്മാർ ടക്സീഡോ ധരിക്കേണ്ടതില്ലെങ്കിലും സ്യൂട്ട് ധരിക്കുന്നത് നല്ലതാണ്. ഫ്ലിപ് ഫ്ലോപ്പുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ല. ഈ വസ്ത്രധാരണ നിബന്ധനകൾ പാലിക്കാത്തവർക്ക് ദുബായ് ഓപ്പറയിലേക്ക് പ്രവേശനം നിഷേധിക്കും. അതുകൊണ്ട് തന്നെ എത്തരം വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന് നേരത്തെ മനസിലാക്കിയിട്ട് വേണം ദുബായ് ഓപ്പറയിലെത്താൻ.

Also Read : Lulu : അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

ദുബായ് ഓപ്പറയിലേക്ക് പോകുമ്പോൾ ജീൻസ് ധരിക്കുന്നതിൽ പ്രശ്നമില്ല. ജീൻസ് ധരിച്ചാൽ സ്ത്രീകൾ സ്മാർട്ട് ബ്ലൗസും പുരുഷന്മാർ ഷർട്ടും ധരിക്കണം. റിപ്പ്ഡ് ജീൻസ് കർശനമായി നിരോധിച്ചിരിക്കുന്നു. റിപ്പ്ഡ് ജീൻസിനൊപ്പം അത്തരത്തിലുള്ള ഒരു വസ്ത്രവും ദുബായ് ഓപ്പറയിൽ അനുവദിക്കില്ല. മാന്യമായ വസ്ത്രധാരണത്തെക്കാൾ കുലീനമായി വസ്ത്രം ധരിക്കണമെന്നത് നിർബന്ധമാണ്. മാന്യമായ വസ്ത്രധാരണമെന്നാൽ മുട്ടും തോളുകളും മറയ്ക്കുന്ന വസ്ത്രങ്ങളാണ്. ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ധരിക്കരുത്. ദുബായ് ഓപ്പറയിലേക്ക് സാരി അടക്കമുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കിയിരിക്കുകയാണ്. യുഎഇയിലെ പരമ്പരാഗത വസ്ത്രങ്ങളേ അനുവദിക്കൂ.

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ
കാറെടുത്താണ് ദുബായ് ഓപ്പറയിൽ പോകുന്നതെങ്കിൽ പ്രത്യേക പാർക്കിങ് സ്പേസുകളും വാഹനം പാർക്ക് ചെയ്യാം. ഇവിടെ വാലെ പാർക്കിങ് സൗകര്യവുമുണ്ട്. ദുബായ് ഓപ്പറയുടെ ഔദ്യീഗിക വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാം. ഓപ്പറ ഹാൾ വീൽചെയർ അക്സസിബിളാണ്. ഇവർക്കായി പ്രത്യേക ഇരിപ്പിടങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവാദമില്ല. ദുബായ് ഓപ്പറയിൽ ഒരു സമയത്ത് 2000 പേർക്ക് വരെ ഇരിക്കാൻ കഴിയും. ഡൗൺടൗൺ ദുബായിലാണ് ദുബായ് ഓപ്പറ അടക്കമുള്ള കെട്ടിടങ്ങൾ. 2016 ഓഗസ്റ്റ് 31നാണ് ദുബായ് ഓപ്പറ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ