Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു

Severe Form Of Malaria In Congo : 2023 ൽ ലോകത്ത്‌ 263 മില്യണ്‍ കേസുകളും 597,000 മലേറിയ മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ 95 ശതമാനം മരണവും സംഭവിച്ചത് ആഫ്രിക്കന്‍ മേഖലയിലാണ്

Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു

പ്രതീകാത്മക ചിത്രം

Published: 

21 Dec 2024 21:40 PM

കോംഗോയില്‍ പടര്‍ന്നുപിടിച്ച അജ്ഞാത മാരകരോഗം മലേറിയ ആയിരിക്കാമെന്ന് നിഗമനം. എന്നാല്‍ മലേറിയയിലെ ഏറ്റവും ഗുരുതരമായ വിഭാഗമാണ് കോംഗോയില്‍ പടര്‍ന്നുപിടിക്കുന്നത്. 143-ലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗത്തിന്റെ അജ്ഞാത സ്വഭാവം മൂലം ഇത് ‘ഡിസീസ് എക്‌സ്’ എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. പകര്‍ച്ചവ്യാധിയായ അജ്ഞാതരോഗങ്ങളെ വിശേഷിപ്പിക്കാന്‍ ലോകാരോഗ്യസംഘടന ആവിഷ്‌കരിച്ച പേരാണ് ‘ഡിസീസ് എക്‌സ്’.

കൂടുതലായും സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം ബാധിച്ചത്. ഏകദേശം 600 പേരെ രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ ദുരൂഹത പരിഹരിച്ചെന്നും, ഗുരുതരമായ മലേറിയയാണ് ബാധിച്ചതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബറിനുശേഷം 592 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മരണനിരക്ക് 6.2% ആണെന്നുമാണ് റിപ്പോര്‍ട്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ മലേറിയ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായാണ് കോംഗോയെ ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.

ആഗോള മലേറിയ കേസുകളിലും മരണങ്ങളിലും 11 ശതമാനത്തോളം ഇവിടെ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. 2000 മുതൽ 2.2 ബില്യൺ മലേറിയ കേസുകളും 12.7 ദശലക്ഷം മരണങ്ങളും ഒഴിവാക്കാനായതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാലും ആഫ്രിക്കന്‍ മേഖലയില്‍ ഇത് ഗുരുതരമായ ആരോഗ്യ ഭീഷണിയായി തുടരുകയാണ്.

2023 ൽ ലോകത്ത്‌ 263 മില്യണ്‍ കേസുകളും 597,000 മലേറിയ മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ 95 ശതമാനം മരണവും സംഭവിച്ചത് ആഫ്രിക്കന്‍ മേഖലയിലാണ്.

എംപോക്‌സും വ്യാപകം

കോംഗോയില്‍ എംപോക്‌സും പടര്‍ന്നുപിടിക്കുകയാണ്. രണ്ടായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞയാഴ്ച രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ അടക്കമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ്. 10 ലക്ഷത്തിലധികം ഡോസുകള്‍ ലഭ്യമാണെങ്കിലും, 56,000 പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്. എംപോക്‌സ് വ്യാപനം എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണത്തിലാണ് ആരോഗ്യ അധികാരികള്‍.

Read Also : ബാല്യത്തില്‍ തന്നെ വാര്‍ധക്യം; ബിയാന്ദ്രിയിലൂടെ ലോകം അറിഞ്ഞ അപൂര്‍വരോഗം; എന്താണ് പ്രൊജീരിയ സിന്‍ഡ്രോം ?

ലക്ഷണങ്ങള്‍

കടുത്ത പനിയും വിറയലും, തലവേദന, പേശി വേദന, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം, അമിതമായ വിയർപ്പ് (പ്രത്യേകിച്ച് രാത്രിയിൽ), വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, മഞ്ഞപ്പിത്തം തുടങ്ങിയവ മലേറിയയുടെ ലക്ഷണങ്ങളാകാം.

പനി, ശരീരവേദന, ചർമ്മ തിണർപ്പ്, കുരുക്കൾ, കഠിനമായ ക്ഷീണം, തൊണ്ടവേദന, ചുമ, വയറിളക്കം, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ തുടങ്ങിയവ എംപോക്‌സ് ഉള്‍പ്പെടെയുള്ള വൈറല്‍ അണുബാധകളുടെ ലക്ഷണങ്ങളുമാകാം. എന്നാല്‍ മറ്റ് പല കാരണങ്ങളാലും ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്നും ശ്രദ്ധിക്കുക.

എംപോക്‌സില്‍ പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും കണ്ടുവരാം. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇത്തരം പാടുകള്‍ വന്നേക്കാം.

എംപോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ്. കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് ആദ്യമായി എംപോക്സ് കണ്ടെത്തിയത്. 1970-ലാണ് മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് കണ്ടെത്തുന്നത്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ ഇത് മഷ്യനിലേക്ക് വന്നേക്കാം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെയും രോഗം ബാധിച്ചേക്കാം.

Related Stories
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്‌
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി