Coldplay Concert Scam UAE : കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ വ്യാജ ടിക്കറ്റ് വില്പന; യുഎഇയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ

Coldplay Concert Scam Fans Lose Up To 1500 Dirham : യുഎഇയിൽ നടക്കാനിരിക്കുന്ന കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ നടത്തിയ വ്യാജ ടിക്കറ്റ് വില്പനയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നടന്ന തട്ടിപ്പിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Coldplay Concert Scam UAE : കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ വ്യാജ ടിക്കറ്റ് വില്പന; യുഎഇയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ

കോൾഡ്പ്ലേ കോൺസർട്ട്

Published: 

23 Dec 2024 09:52 AM

കോൾഡ്പ്ലേ കോൺസർട്ടിൻ്റെ പേരിൽ നടത്തിയ വ്യാജ ടിക്കറ്റ് വില്പനയിൽ ആരാധകർക്ക് നഷ്ടമായത് 1500 ദിർഹം വരെ. അബുദാബിയിൽ നടക്കാനിരിക്കുന്ന കോൺസർട്ടിൻ്റെ പേരിലാണ് തട്ടിപ്പ് നടന്നത്. വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുപോയിരുന്നത്. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ ആരാധകരെ കുടുക്കിയത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയായിരുന്നു തട്ടിപ്പ് നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ദുബായ് സ്വദേശിനിയെ ഉദ്ധരിച്ചാണ് ഖലീജ് ടൈംസിൻ്റെ റിപ്പോർട്ട്. വളരെ വിശ്വാസയോഗ്യമായ ഗ്രൂപ്പായിരുന്നു. ടിക്കറ്റിൻ്റെ പാതി പണം ആദ്യം അയക്കാനാണ് തട്ടിപ്പുകാരി യുവതിയോട് ആവശ്യപ്പെട്ടത്. അത് 400 ദിർഹമായിരുന്നു. പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ടിക്കറ്റ്മാസ്റ്റർ വെബ്സൈറ്റിലൂടെ ടിക്കറ്റ് നൽകിയതിന് ശേഷം ബാക്കി പണമടയ്ക്കണമെന്നായിരുന്നു തട്ടിപ്പുകാരി ആവശ്യപ്പെട്ടത്. എന്നാൽ, ആദ്യം തുക നൽകിയതോടെ ഇവർ തന്നെ ബ്ലോക്ക് ചെയ്തു എന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സമാന തട്ടിപ്പുകൾ തടയാനായി ഇവർ പിന്നീട് തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെയാണ് മറ്റ് പലരും തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തുവന്നത്. തനിക്ക് നഷ്ടമായത് 1500 ദിർഹമാണെന്ന് ഒരാൾ തന്നോട് പറഞ്ഞതായി ഇവർ പ്രതികരിച്ചു. രണ്ട് ടിക്കറ്റിനായി മറ്റൊരാൾ നൽകിയത് 1300 ദിർഹമാണ്.

Also Read : Malaysia Extends Visa Exemption: ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് പറക്കാം വിസയില്ലാതെ; ആനുകൂല്യം 2026 വരെ

തട്ടിപ്പുകാരുടെ രീതി വിശ്വസനീയമായിരുന്നു എന്നാണ് ഇവർ പറയുന്നത്. എമിറേറ്റ്സ് ഐഡി അടക്കം ഔദ്യോഗിക രേഖകളൊക്കെ സമർപ്പിച്ചു. ഇത് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി സാമ്യമുണ്ടായിരുന്നു. ഇതോടൊപ്പം തട്ടിപ്പുകാരി തൻ്റെ തൊഴിൽദാതാവിനെപ്പറ്റിയുള്ള വിവരങ്ങളും പങ്കുവച്ചു. ഭർത്താവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവർ അയച്ചത്. ഇത്തരത്തിൽ, തട്ടിപ്പുകാരി നൽകിയ വിവരങ്ങൾ വിശ്വസനീയമായിരുന്നു. അപ്പോൾ തന്നെ മുഴുവൻ പണം നൽകിയില്ലെന്നതിനാൽ തൻ്റെ എമിറേറ്റ്സ് ഐഡിയും തട്ടിപ്പുകാരി ചോദിച്ചു. അതുകൊണ്ട് തന്നെ അത് തട്ടിപ്പാണെന്ന് തോന്നിയില്ല.

യുഎഇ കോൾഡ്പ്ലേ കോൺസർട്ടിലെ ഔദ്യോഗിക ടിക്കറ്റ് സെല്ലറാണ് ടിക്കറ്റ്മാസ്റ്റർ. തേർഡ് പാർട്ടി സെല്ലേഴ്സിൽ നിന്നുള്ള ടിക്കറ്റുകൾ വാങ്ങരുത് എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. മൊബൈൽ എൻട്രിയാണ് കോൺസർട്ടിൽ അനുവദിക്കുക. മൊബൈൽ ഫോണിൽ നിന്നേ ടിക്കറ്റ് ഉപയോഗിച്ച് കോൺസർട്ടിൽ പ്രവേശിക്കാൻ കഴിയൂ. കോൺസർട്ടിന് 72 മണിക്കൂർ മുൻപ് മാത്രമേ സ്കാനബിളായിട്ടുള്ള ടിക്കറ്റുകൾ ലഭ്യമാവുകയുള്ളൂ. ടിക്കറ്റിനുള്ള ഇത്തരം തട്ടിപ്പുകൾ തടയാനാണ് ഈ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇത് ശ്രദ്ധിക്കാതെയാണ് പലരും തട്ടിപ്പുകളിൽ ചെന്ന് ചാടുന്നത്.

ജനുവരിയിലാണ് കോൾഡ്പ്ലേ അബുദാബിയിൽ ഷോ നടത്തുക. ജനുവരി 9, 11, 12, 14 തീയതികളിലാണ് ഷോസ് നടക്കുക. സായെദ് സ്പോർട്സ് സിറ്റിയിലാണ് ഷോസ് നടക്കുക. എല്ലാ ദിവസങ്ങളിലെയും ടിക്കറ്റുകളിൽ ഭൂരിഭാഗവും ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ്മാസ്റ്ററിൻ്റെ സൈറ്റിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാൻ കഴിയും.

 

Related Stories
Malaysia Extends Visa Exemption: ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് പറക്കാം വിസയില്ലാതെ; ആനുകൂല്യം 2026 വരെ
Aircraft crashes in Brazil : ബ്രസീലില്‍ കടകളിലേക്ക് തകര്‍ന്നുവീണ് വിമാനം, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Helicopter Crash: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
Nigeria Stampede: നൈജീരിയയിൽ ക്രിസ്മസ് തിക്കിലും തിരക്കിലും പെട്ട് 67 പേർ മരിച്ചു; ജനക്കൂട്ടം ഉണ്ടായത് സൗജന്യ ഭക്ഷണ-വസ്ത്ര വിതരണത്തെ തുടർന്ന്
UAE Crime News : യുഎഇയിൽ കൊലനടത്തി രാജ്യം വിട്ട മൂന്നംഗ സംഘം ഒമാനിൽ പിടിയിൽ; സംഘത്തിലുള്ളത് പാകിസ്താൻ സ്വദേശികളെന്ന് വിവരം
Germany Chritmas Market Attack : ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം