5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Canada Immigration: പി ആര്‍ നല്‍കുന്നത് നിയന്ത്രിക്കും; കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കാനഡ

Canada to Cut Immigration Levels: വിദ്യാര്‍ഥികള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളില്‍ താത്കാലിക ജോലിക്കായി തിരഞ്ഞെടുത്ത വിദേശികളുടെ എണ്ണം കുറയ്ക്കാനും കാനഡ പദ്ധതിയിടുന്നുണ്ട്. കനേഡിയന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നില്ലെന്നതിന്റെ കാരണം വ്യക്തമാക്കാന്‍ നിയമം കൊണ്ടുവരുമെന്നും ട്രൂഡോ വ്യക്തമാക്കി.

Canada Immigration: പി ആര്‍ നല്‍കുന്നത് നിയന്ത്രിക്കും; കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കാനഡ
കനേഡിയന്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ പ്രഖ്യാപിക്കുന്നു (Image Credits: X)
shiji-mk
SHIJI M K | Published: 25 Oct 2024 07:00 AM

ഒട്ടാവ: രാജ്യത്ത് കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കാനഡ. കഴിഞ്ഞ ദിവസമാണ് പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയത്. അടുത്ത വര്‍ഷം രാജ്യം സ്വീകരിക്കേണ്ട സ്ഥിരതാമസക്കാരുടെ എണ്ണത്തില്‍ 18 ശതമാനത്തിന് മുകളില്‍ കുറവ് വരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

2025 ആകുന്നതോടെ ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പി ആര്‍ നല്‍കുന്ന ആളുകളുടെ എണ്ണം 50,0000ത്തില്‍ നിന്ന് 395,000 ആയി കുറയ്ക്കും. 2026ല്‍ 380,000 ആയും 2027ല്‍ 365,000 ആയും കുറയ്ക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ തങ്ങളുടെ ഇമിഗ്രേഷന്‍ സംവിധാനം മികച്ചതാക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

Also Read: Study at Canada: വിദ്യാർത്ഥികൾക്കിനി കാനഡ സ്വപ്നം കാണാൻ കടമ്പകളേറെ? പുതിയ നിയമത്തിനു പിന്നിലെ കാരണമിങ്ങനെ…

അടുത്ത് രണ്ട് വര്‍ഷത്തില്‍ കാനഡയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ പോവുകയാണ്. എന്നാല്‍ ഇത് താത്കാലികം മാത്രമായിരിക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള നടപടിയുടെ ഭാഗമാണിതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രൂഡോ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും അദ്ദേഹം സമ്മതിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളില്‍ താത്കാലിക ജോലിക്കായി തിരഞ്ഞെടുത്ത വിദേശികളുടെ എണ്ണം കുറയ്ക്കാനും കാനഡ പദ്ധതിയിടുന്നുണ്ട്. കനേഡിയന്‍ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നില്ലെന്നതിന്റെ കാരണം വ്യക്തമാക്കാന്‍ നിയമം കൊണ്ടുവരുമെന്നും ട്രൂഡോ വ്യക്തമാക്കി.

ജസ്റ്റിന്‍ ട്രൂഡോയുടെ എക്‌സ് പോസ്റ്റ്‌

 

കുടിയേറ്റത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് സൂചന. മുന്‍കാലങ്ങളില്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത കാനഡ സമീപ വര്‍ഷങ്ങളില്‍ നിലപാട് തിരുത്തുകയായിരുന്നു. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നത് തദ്ദേശീയരായ ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. 2025 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് വിഷയത്തില്‍ പരിഹാരം കാണാനാണ് ട്രൂഡോയുടെ ശ്രമം.

Also Read: Canada: കാനഡയിലേക്ക് ചേക്കേറല്‍ എളുപ്പമാകില്ല, വിദ്യാര്‍ഥികളും തൊഴിലാളികളും കടക്ക് പുറത്ത്; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

അതേസമയം, ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ 24 എംപിമാര്‍ ആവശ്യപ്പെട്ടു. ട്രൂഡോയുടെ ഭരണ പരാജയം കാണിക്കുന്ന കത്ത് ബ്രിട്ടീഷ് കൊളംബിയ എംപി പാട്രിക് വീലര്‍ പ്രധാനമന്ത്രിക്ക് കൈമാറി. ഒക്ടോബര്‍ 28 നകം ട്രൂഡോ രാജിവെക്കണമെന്നാണ് കത്തില്‍ പറയുന്നത്. പാര്‍ലമെന്റ് ചേരുന്നതിനിടെ നടക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്.

എന്നാല്‍ ട്രൂഡോയ്‌ക്കൊപ്പമാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംപിമാരുമെന്ന് മന്ത്രിസഭാഗം ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

Latest News