S Jaishankar: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാർത്താ സമ്മേളനം സംപ്രേക്ഷണം ചെയ്തു; ഓസ്ട്രേലിയൻ മാധ്യമത്തിന് കാനഡയിൽ വിലക്ക്
Canada blocked Australian media: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് നവംബര്‍ മൂന്നിന് ജയ്ശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ഖലിസ്ഥാൻ ഭീകരവാദികളുടെ പ്രവർത്തികളെ കുറിച്ച് പെന്നി വോംഗും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാർത്താ സമ്മേളനം സംപ്രേക്ഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് എസ് ജയശങ്കറുമായി നടത്തിയ അഭിമുഖമാണ് ‘ഓസ്‌ട്രേലിയ ടുഡേ’ സംപ്രേക്ഷണം ചെയ്തത്. പിന്നാലെയാണ് മാധ്യമത്തിന് കാനഡ വിലക്കേർപ്പെടുത്തിയത്. കാനഡയിൽ ഓസ്ട്രേലിയ ടുഡേ സോഷ്യൽ മീഡിയ ഹാൻഡിലുകളും ലഭ്യമല്ല. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
“ ഓസ്ട്രേലിയ ടുഡേയുടെ സോഷ്യൽ മീഡിയ പേജുകൾ കാനഡയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാനഡയിലുള്ളവർക്ക് ഈ ചാനൽ ലഭ്യമല്ല. പെന്നി വോംഗും എസ് ജയങ്കറും തമ്മിലുള്ള വാർത്താസമ്മേളനം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്കകമാണ് ഓസ്‌ട്രേലിയ ടുഡേയ്ക്ക് കാനഡ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തികച്ചും വിചിത്രമായൊരു സംഭവമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ എതിർപ്പാണ് വിലക്കിന് പിന്നിലെന്നും രണ്‍ധീര്‍ ജയ്സ്വാൾ പറഞ്ഞു.
Starting shortly!
Tune in for our Weekly Media Briefing:https://t.co/LkwCjEuYcP
— Randhir Jaiswal (@MEAIndia) November 7, 2024
“>
@JustinTrudeau led Govt of Canada bans social media pages of Indian Diaspora managed media outlet @TheAusToday India’s foreign Minister is on an official visit to the nation and he had a joint presser with his Australian counterpart Penny Wong. An Australian Journalist asked…
— Jayess (@Sootradhar) November 7, 2024
“>
കാനഡ ഇന്ത്യക്കെതിരെ തെളിവുകൾ ഇല്ലാതെയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഇന്ത്യൻ നയതന്ത്രജ്ഞർക്ക് മേലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ നിരീക്ഷണം അംഗീകരിക്കാനാവില്ല, കാനഡ ഖലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഓസ്‌ട്രേലിയ ടുഡേ ചാനലിന് കാനഡ നിരോധനം ഏർപ്പെടുത്തിയത്.
നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് നവംബര്‍ മൂന്നിന് ജയ്ശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ഖലിസ്ഥാൻ ഭീകരവാദികളുടെ പ്രവർത്തികളെ കുറിച്ച് പെന്നി വോംഗും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങളും ജയ്ശങ്കറിന്റെ അഭിമുഖവും സംപ്രേഷണം ചെയ്തതോടെയാണ് നിരോധനം. വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വിശകലന സമ്മേളനത്തിലാണ് ഓസ്‌ട്രേലിയ ടുഡേയുടെ നിരോധനത്തെ കുറിച്ച് രണ്‍ധീര്‍ ജയ്സ്വാൾ പറഞ്ഞത്.
മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിതെന്ന് ഇന്ത്യ അപലപിച്ചു. അതേസമയം, കാനഡയിലെ സിഖ് വംശജരെ അടിച്ചമർത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണത്തെ ഇന്ത്യ തള്ളി കളഞ്ഞു.