5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maternity Leave: പ്രസവാവധി കഴിഞ്ഞെത്തിയപ്പോഴേക്കും വീണ്ടും ഗര്‍ഭിണി; യുവതിയെ പറഞ്ഞുവിട്ടു

Pregnant Lady Viral News: 2022ന്റെ തുടക്കത്തിലാണ് സംഭവം. അവധി കഴിഞ്ഞ് തിരികെ എത്തിയ നികിതയും മാനേജിങ് ഡയറക്ടര്‍ ജെറമി മോര്‍ഗനും തമ്മില്‍ മീറ്റിങ്ങുണ്ടായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്നും അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും നികിത വെളിപ്പെടുത്തിയത്.

Maternity Leave: പ്രസവാവധി കഴിഞ്ഞെത്തിയപ്പോഴേക്കും വീണ്ടും ഗര്‍ഭിണി; യുവതിയെ പറഞ്ഞുവിട്ടു
പ്രതീകാത്മക ചിത്രം (Image Credits: ImagesBazaar/Brand X Pictures/Getty Images)
shiji-mk
SHIJI M K | Published: 22 Oct 2024 11:26 AM

പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായതോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബ്രിട്ടനിലാണ് സംഭവം നടക്കുന്നത്. പോണ്ടിപ്രിഡിലെ ഫസ്റ്റ് ഗ്രേഡ് പ്രൊജക്ടിലെ മുന്‍ അഡ്മിന്‍ അസിസ്റ്റായിരുന്ന നികിത ട്വിച്ചിന്‍ എന്ന യുവതിയെയാണ് കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ജോലിയില്‍ തിരികെ പ്രവേശിച്ചയുടന്‍ താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് യുവതി എംഡിയെ അറിയിച്ചു. ഇതാണ് പിരിച്ചുവിടലിന് കാരണമായതെന്നാണ് യുവതി പറയുന്നത്.

ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ രംഗത്തെത്തി. യുവതിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ വിധിക്കുകയും ചെയ്തു. 28,000 പൗണ്ട് (30,66,590) നഷ്ട പരിഹാരമായി നല്‍കാനാണ് ഉത്തരവ്.

Also Read: Exercise During Pregnancy: ഗർഭിണികൾ വ്യായാമം മുടക്കേണ്ട; നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം

2022ന്റെ തുടക്കത്തിലാണ് സംഭവം. അവധി കഴിഞ്ഞ് തിരികെ എത്തിയ നികിതയും മാനേജിങ് ഡയറക്ടര്‍ ജെറമി മോര്‍ഗനും തമ്മില്‍ മീറ്റിങ്ങുണ്ടായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്നും അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും നികിത വെളിപ്പെടുത്തിയത്. ഇത് ബോസില്‍ അതൃപ്തിയുണ്ടാക്കി.

2023 മാര്‍ച്ചില്‍ പ്രസവാവധി കഴിഞ്ഞുവെങ്കിലും തിരികെ ജോലിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി പിന്നീട് നിര്‍ദേശം നല്‍കിയില്ല. ഇതേതുടര്‍ന്ന് ഏപ്രില്‍ 4ന് പ്രസവാവധിയില്‍ ലഭിക്കേണ്ട അവകാശങ്ങളെ ചൂണ്ടിക്കാട്ടി നികിത ബോസിന് മെയില്‍ അയച്ചു. എന്നാല്‍ അതിന് പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും കിട്ടേണ്ട തുകയെ കുറിച്ചും ആനുകൂല്യത്തെ കുറിച്ചും അവര്‍ കമ്പനിയില്‍ നേരിട്ടെത്തി ബോധിപ്പിച്ചു. എന്നാല്‍ കമ്പനി പ്രതിസന്ധിയിലാണ് എന്നാണ് നികിതയ്ക്ക് കിട്ടിയ മറുപടി. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി നികിതയ്ക്ക് പിന്നീടാണ് മനസിലായത്.

Also Read: World Mental Health Day: ജോലിസ്ഥലത്തെ സ്ട്രെസ് തോന്നലല്ല, സത്യമാണ്, പരിഹാരമായി ഇതു പരീക്ഷിക്കൂ

ജോലിയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് മനസിലാക്കിയ യുവതി നേരെ കോടതിയെ സമീപിച്ചു. വിഷയത്തില്‍ കോടതി ഇടപെടുകയും യുവതിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. മേലധികാരികള്‍ക്ക് വീഴ്ചയുണ്ടായതായും യുവതിയും എംഡിയും നടത്തിയ ആശയവിനിമയത്തില്‍ കമ്പനിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് പറഞ്ഞിരുന്നില്ല, ഗര്‍ഭിണിയാണെന്ന് അറിഞ്ഞതാണ് മനോഭാവം മാറാന്‍ കാരണമായതെന്നും കോടതി വിലയിരുത്തി.

Latest News