Employees Give Floor Greetings To Boss : ജീവനക്കാരെ തറയില്‍ കിടത്തിച്ചും, മുളക് തീറ്റിച്ചും മുതലാളി; ചൈനീസ് കമ്പനിയിലെ വിചിത്ര സമ്പ്രദായം, വീഡിയോ വൈറല്‍
Bizarre punishments at Chinese firms : തറയില്‍ കിടന്നുകൊണ്ട് മുതലാളിയെയും കമ്പനിയെയും പുകഴ്ത്തി മുദ്രാവാക്യം വിളിക്കണമെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ മേലധികാരിയെയും കമ്പനിയെയും പുകഴ്ത്തി ജീവനക്കാര്‍ തറയില്‍ കിടന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ‘ടോക്‌സിക് വര്‍ക്ക് കള്‍ച്ചര്‍’ ഏറെ ചര്‍ച്ചയായ വിഷയവുമാണ്. മാനേജ്‌മെന്റ് നല്‍കുന്ന സമ്മര്‍ദ്ദവും, ജീവനക്കാര്‍ വിഷാദത്തിലേക്ക് വഴുതി വീഴുന്നതുമടക്കം നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാത്തതിനാല്‍ മേലധികാരി ജീവനക്കാരെ തറയില്‍ കിടത്തിയാലോ ? കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ. എന്നാല്‍ വിചിത്രമായ ഇത്തരം രീതികളും ജോലി സ്ഥലങ്ങളില്‍ നടക്കാറുണ്ട്. ജീവനക്കാരെ മേലധികാരി തറയില്‍ കിടത്തിയത് ഇവിടെയെങ്ങുമല്ല, അങ്ങ് ചൈനയിലാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജീവനക്കാരെ ഒരുമിച്ച് തറയില്‍ കിടത്തിയാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. ചൈനയിലെ ഗ്വാങ്ഷൂവിലെ ഒരു കമ്പനിയിലാണ് സംഭവം അരങ്ങേറിയത്. ‘ക്വിമിംഗ്’ എന്നാണ് സ്ഥാപനത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ഓഫീസുകളില്‍ ‘ഗുഡ് മോണിങ്’ പറഞ്ഞാണ് സഹപ്രവര്‍ത്തകരെയും മേലധികാരികളെയും ജീവനക്കാര്‍ വരവേല്‍ക്കുന്നത്. എന്നാല്‍ ഇവിടെ തറയില്‍ കിടന്ന് മേലുദ്യോഗസ്ഥനെ വരവേല്‍ക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാര്‍ അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തു.
തറയില്‍ കിടത്തിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിച്ചില്ല. തറയില്‍ കിടന്നുകൊണ്ട് മുതലാളിയെയും കമ്പനിയെയും പുകഴ്ത്തി മുദ്രാവാക്യം വിളിക്കണമെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ മേലധികാരിയെയും കമ്പനിയെയും പുകഴ്ത്തി ജീവനക്കാര്‍ തറയില്‍ കിടന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജീവിതത്തിലെ മറ്റെന്തിനെക്കാളും ജോലിക്ക് മുന്‍ഗണന നല്‍കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
Read Also : അഴിമതിയില്‍ മുങ്ങിക്കുളിച്ച കമ്മ്യൂണിസ്റ്റ് നേതാവ്; വധശിക്ഷ നടപ്പിലാക്കി ചൈന
‘ക്വിമിങ് ബ്രാഞ്ച് ബോസ് ഹുവാങിനെ സ്വാഗതം ചെയ്യുന്നു. ജീവിതത്തിലായാലും മരണത്തിലായാലും ക്വിമിങ് ബ്രാഞ്ചില്‍ ഞങ്ങള്‍ ദൗത്യത്തില്‍ തോല്‍ക്കില്ല’-എന്നിങ്ങനെയാണ് തറയില്‍ കിടന്ന് ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ജോലി നിലനിര്‍ത്താന്‍ ജീവനക്കാര്‍ അനുഭവിക്കുന്ന കൊടിയ പീഡനം വരച്ചുകാട്ടുന്നതാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായി. എന്നാല്‍ ഇത്തരം രീതികള്‍ നടക്കുന്നില്ലെന്നായിരുന്നു കമ്പനി പ്രതിനിധിയുടെ വിശദീകരണം.
В Китае показали необычный способ утреннего приветствия начальника: работяги лежат на полу в коридоре кричат: «Будь то жизнь или смерть, мы не подведём в выполнении задач!»😐
Видео из офиса в Гуанчжоу.
Полиция начала расследование. pic.twitter.com/spjCyMyE2l— ARSEN (@Ars7513) December 13, 2024
ശിക്ഷയായി മുളക്
ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരോട് മുളക് കഴിക്കാന്‍ മറ്റൊരു കമ്പനി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. വലിയ എരിവുള്ള മുളക് കഴിക്കാന്‍ ചില ജീവനക്കാരോട് കമ്പനി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ തൊഴിലിടങ്ങളിലെ വിചിത്ര സമ്പ്രദായങ്ങള്‍ പലപ്പോഴായി വാര്‍ത്തയാകാറുണ്ട്. ജീവനക്കാരോട് ഒരു കമ്പനി പ്രതിദിനം 180,000 സ്റ്റെപ്പുകള്‍ നടക്കാന്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് കമ്പനി പിഴ ഈടാക്കി. 2020ല്‍ ജോലിയില്‍ വീഴ്ച വരുത്തിയതിന് ഒരു കമ്പനി രണ്ട് ജീവനക്കാരെ കൊണ്ട് മുളക് കഴിപ്പിച്ചിരുന്നു. അന്ന് രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.