5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iran Attack Israel: ‘ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കും’; ജോ ബൈഡന്‍

Iran Attack Israel: ഇറാനെതിരേ പ്രത്യാക്രമണം നടത്താൻ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നൽകും. അക്കാര്യം അവരുമായി ചർച്ചചെയ്യുന്നുണ്ട്. ഇസ്രയേലിന് സ്വയംസംരക്ഷിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാൻ ജി-7 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ് ബൈഡൻ പറഞ്ഞു.

Iran Attack Israel: ‘ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കും’; ജോ ബൈഡന്‍
ജോ ബൈഡൻ (image credits: PTI)
sarika-kp
Sarika KP | Published: 03 Oct 2024 06:40 AM

വാഷിങ്ടൻ: ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രേയൽ തുന്നിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു. ഇറാന്റെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നുപറഞ്ഞ് ഇസ്രയേൽ മുൻപ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയി്രുന്നു. ഇതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഇറാനെതിരേ പ്രത്യാക്രമണം നടത്താൻ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നൽകും. അക്കാര്യം അവരുമായി ചർച്ചചെയ്യുന്നുണ്ട്. ഇസ്രയേലിന് സ്വയംസംരക്ഷിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാൻ ജി-7 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ് ബൈഡൻ പറഞ്ഞു.

ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണിൽ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read-Iran Attack Israel Live Updates : ലെബനൻ യുദ്ധം കനക്കുന്നു; 8 ഇസ്രായേൽ സെെനികർ കൊല്ലപ്പെട്ടു

അതേസമയം ഇസ്രായേലിനെതിരെ ശക്തമായ ആക്രമണമാണ് ഇറാൻ കഴിഞ്ഞ ദിവസം നടത്തിയത്. മണിക്കുറുകൾക്കുള്ളിൽ നൂറുകണക്കിന് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരത്തിന് മുകളിലൂടെയാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. നിരവധി പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ ഇറാന്റെ ഈ നടപടിക്ക് എങ്ങനെ പ്രതികരിക്കണമെന്നതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിവിധ സാധ്യതകൾ പരിഗണിക്കുന്നതിനിടെയാണ് ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാന്റെ ആക്രമണത്തിന് മറുപടി നൽകണമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

ഇസ്രേയിലിനെതിരെ ആക്രമിച്ച ഇറാന്റെ സമീപനത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ പ്രഖ്യാപിച്ചതായും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അതേസമയം ലബനനിൽ കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Latest News