5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jagmeet Singh: ‘ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണം’; കനേഡിയന്‍ സിഖ് നേതാവ്‌

India-Canada Conflicts: ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആര്‍എസ്എംപിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായത്.

Jagmeet Singh: ‘ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണം’; കനേഡിയന്‍ സിഖ് നേതാവ്‌
ജഗ്മീത് സിങ് (Image Credits: TV9 Bharatvarsh)
shiji-mk
SHIJI M K | Published: 16 Oct 2024 17:01 PM

ഒട്ടാവ: ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ് ആര്‍എസ്എസ് എന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ് (Jagmeet Singh). രാജ്യത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്നും ജഗ്മീത് സിങ് പറഞ്ഞു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ജഗ്മീത് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ആര്‍എസ്എസിനെ കൂടാതെ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണം. അതുപോലെ തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിനെ നിരോധിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയെ കൂടാതെ കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍സിഎംപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെല്ലാം തന്നെ ഗൗരവമേറിയതും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഉള്ളതുമാണ്. പ്രത്യേകിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ളത്.

Also Read: India Expels Canadia Diplomats : തിരിച്ചടിച്ച് ഇന്ത്യ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വിവിധ ക്രമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അവര്‍ കാനഡയിലെ വീടുകള്‍ക്ക് നേരെയും ബിസിനസുകള്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയുണ്ടായി. നിരവധി കാനഡക്കാരെ കൊന്നു. ഇതെല്ലാം വളരെ ഗുരുതരമാണ്. കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. ഈ രാജ്യത്തെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഈ രാജ്യത്തെ താന്‍ അത്രയേറേ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ കാനഡയിലെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ തയാറാണെന്നും ജഗ്മീത് സിങ് പറഞ്ഞു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ജഗ്മീത് സിങ്. ഇതോടൊപ്പം ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കാനഡയുടെ സഖ്യകക്ഷികളായ യുഎസിനോടും യുകെയോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആര്‍എസ്എംപിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായത്.

Also Read: Justin Trudeau: നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവുകളുണ്ടെന്ന് ട്രൂഡോ; ഭീകര ​ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാൻ ഇന്ത്യ

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈവശം ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ഇവരെ പിന്നീട് സസ്‌പെന്റ് ചെയ്തതായി കാനഡ അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഒക്ടോബര്‍ 19 ശനിയാഴ്ചക്കുള്ളില്‍ ഇന്ത്യ വിടണമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്ടിങ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബര്‍ട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിന്‍ ജോളി, ലാന്‍ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ആദം ജെയിംസ് ചുപ്ക, പോള ഓര്‍ജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

Latest News