കുട്ടികൾക്ക് ഇനി ഫേസ്ബുക്കും ഇൻസ്റ്റയും വേണ്ട... പുതിയ നീക്കത്തിനൊരുങ്ങി ഓസ്ട്രേലിയ | Australia Introduces Strict Social Media Age Limit No Access for Kids Under 16 Malayalam news - Malayalam Tv9

Social media : കുട്ടികൾക്ക് ഇനി ഫേസ്ബുക്കും ഇൻസ്റ്റയും വേണ്ട… പുതിയ നീക്കത്തിനൊരുങ്ങി ഓസ്ട്രേലിയ

Strict Social Media Age Limit: ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് ഈ വിഷയത്തിൽ പ്രതികരിച്ചത്.

Social media : കുട്ടികൾക്ക് ഇനി ഫേസ്ബുക്കും ഇൻസ്റ്റയും വേണ്ട... പുതിയ നീക്കത്തിനൊരുങ്ങി ഓസ്ട്രേലിയ

പ്രതീകാത്മക ചിത്രം (Image courtesy : Yulia Naumenko/ Getty Images Creative)

Published: 

08 Nov 2024 08:59 AM

മെൽബൺ: ചെറിയ കുട്ടികൾ പോലും ഇന്ന് സോഷ്യൽ മീഡിയയിൽ കയറുന്നത് സർവ്വ സാധാരണമാണ്. അവരുടെ മാനസിക ശാരീരിക വളർച്ച മുരടിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയൊരു പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരം പ്രശ്നങ്ങൾ മുന്നിൽക്കണ്ട് പുതിയ ഒരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ സർക്കാർ.

കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. ലോകത്തിനു മാതൃകയാകുന്ന നിയമം എന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം പുറത്തുവിട്ടത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

ബിൽ പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽ വരുമെന്നും ആൽബനീസ് വ്യക്തമാക്കി. 16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ ഉപയോഗത്തിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിന് എക്സും ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പ്രായോഗിക വഴി കണ്ടെത്തണമെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നിലവിലെ ആവശ്യം.

ALSO READ – അക്രമകാരികളായ പലസ്തീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്തും; പുതിയ നിയമം പാസാക്കി ഇസ്രായേല്

ആയിരക്കണക്കിന് രക്ഷിതാക്കളോട് സംസാരിച്ചെന്നും കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോ​ഗം അവരേയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും അവരുടെ സുരക്ഷയെക്കുറിച്ച് അവരും ആധിയിലാണെന്നും ആൽബനീസ് പറഞ്ഞു.

ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ആപ്പ് സ്റ്റോറുകളിൽ കൂടുതൽ ശക്തമായ ടൂളുകൾ കൊണ്ടുവരുകയും കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സൗകര്യമേർപ്പെടുത്തുകയുമാണ് ലളിതമായ പരിഹാരമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ‘എക്സ്’ പ്രതികരിച്ചില്ല. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഓസ്ട്രേലിയയിൽ പുതിയ നീക്കം നടക്കുന്നത്. ഇതിനു മുമ്പ് കുട്ടികളുടെ മൊബൈൽ, കംപ്യൂട്ടർ, ടി.വി. ഉപയോഗം നിയന്ത്രിക്കുന്നതിന് സെപ്റ്റംബറിൽ സ്വീഡൻ ചില നിർദേശങ്ങളിറക്കിയിരുന്നു.

Related Stories
Israel-Palestine War: അക്രമകാരികളായ പലസ്തീനികളുടെ കുടുംബാംഗങ്ങളെ നാട് കടത്തും; പുതിയ നിയമം പാസാക്കി ഇസ്രായേല്‍
Russia – Ukrain War: യുദ്ധത്തിന് പോകാതെ പോൺ വിഡിയോ കണ്ട് സമയം കളയുന്ന ഉത്തര കൊറിയൻ സൈനികർ; ചൂഷണം ചെയ്യുന്നത് റഷ്യയിലെ ഇൻ്റർനെറ്റ്
S Jaishankar: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാർത്താ സമ്മേളനം സംപ്രേക്ഷണം ചെയ്തു; ഓസ്ട്രേലിയൻ മാധ്യമത്തിന് കാനഡയിൽ വിലക്ക്
Dubai Opera : ദുബായ് ഓപ്പറ ഹാളിലേക്ക് പോകുമ്പോൾ എന്ത് ധരിക്കണം?; നിബന്ധനകൾ ഇങ്ങനെ
US Election 2024: ‘പിന്തുണച്ചതിനും വിശ്വാസമര്‍പ്പിച്ചതിനും നന്ദി’; എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകൂ, പരാജയം സമ്മതിച്ച് കമല
Lulu : അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി
ദിവസം മൂന്ന് ഈന്തപ്പഴം വെച്ച് കഴിക്കാം, കാരണമിതാണ്‌
എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ
നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ
വിഷാദത്തോട് വിട പറയാം..