5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aircraft crashes in Brazil : ബ്രസീലില്‍ കടകളിലേക്ക് തകര്‍ന്നുവീണ് വിമാനം, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Aircraft crash in Brazil's Gramado : തെക്കന്‍ ബ്രസീലിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗ്രാമഡോയിലാണ് സംഭവം. കടകളിലേക്കാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നിരീക്ഷിച്ച് വരികയാണെന്ന്‌ ഗവർണർ എഡ്വാർഡോ ലൈറ്റ്

Aircraft crashes in Brazil : ബ്രസീലില്‍ കടകളിലേക്ക് തകര്‍ന്നുവീണ് വിമാനം, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
Gramado Aircraft CrashImage Credit source: X/Defesa Civil Nacional
jayadevan-am
Jayadevan AM | Published: 22 Dec 2024 23:46 PM

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണു. 10 യാത്രക്കാര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ ബ്രസീലിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗ്രാമഡോയിലാണ് സംഭവം. കടകളിലേക്കാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നിരീക്ഷിച്ച് വരികയാണെന്ന്‌ ഗവർണർ എഡ്വാർഡോ ലൈറ്റ് എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

അപകടസ്ഥലത്തേക്ക് അധികൃതരെ നിയോഗിച്ചു. സ്ഥലത്തേക്ക് താനും പുറപ്പെടുകയാണെന്നും, പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിലാണ് മുന്‍ഗണനയെന്നും എഡ്വാർഡോ ലൈറ്റ് കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

അപകത്തെ തുടര്‍ന്നുണ്ടായ തീപിടിത്തവും, പുകപടലങ്ങളും മൂലം ശ്വാസതടസം അനുഭവപ്പെട്ട 15 പേരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിയോ ഗ്രാൻഡെ ഡോ സുൾ സ്റ്റേറ്റ് പബ്ലിക് സെക്യൂരിറ്റി ഓഫീസ് അറിയിച്ചു.

വിമാനം ആദ്യം ഒരു കെട്ടിടത്തില്‍ ഇടിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ചു. പിന്നാലെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റിയോ ഗ്രാൻഡെ ഡോ സുളിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗ്രാമഡോയിലാണ് അപകടമുണ്ടായത്. ഈ വര്‍ഷമാദ്യം ഇവിടെ വന്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

അതേസമയം തുടര്‍ദുരന്തങ്ങളുടെ ഞെട്ടലിലാണ് ബ്രസീല്‍. തെക്കുകിഴക്കൻ ബ്രസീലിൽ ബസ് അപകടത്തില്‍ 41 പേര്‍ മരിച്ചതാണ് ഇതില്‍ ആദ്യത്തെ സംഭവം. വന്‍ ദുരന്തമാണ് സംഭവിച്ചതെന്ന്‌ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു.

2007 ന് ശേഷം രാജ്യത്തെ ഹൈവേകളിലുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. മിനസ് ഗെറൈസ് സംസ്ഥാനത്തെ ഖനന നഗരമായ ടിയോഫിലോ ഒട്ടോണിക്ക് സമീപമാണ് അപകടമുണ്ടായത്.

Read Also :  ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ച് അപകടം; ഡോക്‌‌ടറുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

നൈജീരിയയിൽ തിക്കിലും തിരക്കിലും നിരവധി മരണം

നൈജീരിയയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. രണ്ട് വ്യത്യസ്യത സംഭവങ്ങളിലായാണ് അപകടമുണ്ടായത്. വാർഷിക ക്രിസ്മസ് പരിപാടികളിൽ വിതരണം ചെയ്യുന്ന ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കാൻ നിരവധി പേര്‍ എത്തിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഇതോടെ സമാന സംഭവങ്ങളില്‍ ഈയാഴ്ച നൈജീരിയയില്‍ മരിച്ചവരുടെ എണ്ണം 67 ആയി ഉയര്‍ന്നു.

തെക്കുപടിഞ്ഞാറൻ നഗരമായ ഇബാദാനിൽ ഒരു സ്കൂൾ മേളയിൽ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ ചാരിറ്റി പരിപാടികളുടെ ഭാഗമായി നടന്ന സൗജന്യ ഭക്ഷണ വിതരണത്തിനിടെയാണ് അപകടങ്ങളെല്ലാമുണ്ടായത്.

നൈജീരിയൻ പ്രസിഡൻ്റ് ബോല ടിനുബു സംഭവത്തില്‍ അനുശോചിച്ചു. ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ പ്രവർത്തനപരമായ വീഴ്ചകൾ അപകടങ്ങൾക്ക് ഭാഗികമായി കാരണമായെന്ന് ബോല ടിനുബു പറഞ്ഞു. ഇബാദാനിലുണ്ടായ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് 35 കുട്ടികളാണ് മരിച്ചത്.

ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനായിരുന്നു ഇവിടെ പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത ചക്രവർത്തിയായ ഇഫെയുടെ മുൻ ഭാര്യ നവോമി ഒഗുൻവുസി രാജ്ഞിയുടെ ഒരു ചാരിറ്റിയുടെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Latest News