Qatar airways air Turbulence: ആകാശചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ്: 12 പേർക്ക് പരിക്ക്

തുർക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപ്പെട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും അധികൃതർ അറിയിച്ചു.

Qatar airways air Turbulence: ആകാശചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ്: 12 പേർക്ക് പരിക്ക്
Published: 

27 May 2024 12:26 PM

ഡബ്ലിൻ: ദോഹയിൽ നിന്ന് അയർലൻഡ് ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപ്പെട്ടു. അപകടത്തിൽ ജീവനക്കാരടക്കം 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഖത്തർ എയർവേയ്സിന്റെ ക്യുആർ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാർക്കും ആറ് ജീവനക്കാർക്കും പരുക്കേറ്റതായി ഡബ്ലിൻ എയർപോർട്ട് എക്സിലൂടെ അറിയിച്ചു.

തുർക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപ്പെട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും അധികൃതർ അറിയിച്ചു.

ലണ്ടനിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം ദിവസങ്ങൾക്ക് മുമ്പ് സമാനരീതിയിൽ ആകാശച്ചുഴിയിൽപ്പെട്ടിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇആർ വിമാനമാണ് അപടത്തിൽപ്പെട്ടത്. അപകടത്തിൽ 73 കാരൻ മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്താണ് ആകാശച്ചുഴി?

പ്രവചനാതീതമായ രീതിയിൽ ചലിക്കുന്ന അസ്ഥിരമായ വായുവിനെ ആണ് ആകാശച്ചുഴി എന്ന് പറയുന്നത്. ഇത് സാധരണയായി ശക്തമായ കാറ്റുള്ള കാലാവസ്ഥയിലാണ് സംഭവിക്കുന്നത്.

ആകാശച്ചുഴിയിൽ ഏറ്റവും വലിയ അപകടകാരി മുന്നിൽ യാതൊരു വിധ സൂചനയും നൽകാത്ത ക്ലിയർ-എയർ ടർബുലൻസാണ്. കാറ്റിന്റെ പ്രവേഗത്തിലുള്ള മാറ്റമാണ് ഇതിന് കാരണമാകുന്നത്.

പരസ്പരം അടുത്തിരിക്കുന്ന രണ്ട് വലിയ വായു പിണ്ഡങ്ങൾ വ്യത്യസ്തമായ വേഗതയിൽ നീങ്ങുമ്പോഴാണ് ക്ലിയർ-എയർ ടർബുലൻസ് ഉണ്ടാകുന്നത്. തുടർന്ന് വെള്ളത്തിലെ ചുഴിപോലെ വായുവിലും ചുഴികളുണ്ടാകുന്നു.

ആകാശച്ചുഴിയിൽപ്പെട്ട് മരണങ്ങൾ ഉണ്ടാകുന്നത് അപൂർവമാണ്. എന്നാൽ പരിക്കേൽക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ആകാശച്ചുഴി ഉണ്ടാകുന്നതിൽ കാലാവസ്ഥാ വ്യതിയാനം ഒരുപരിധി വരെ കാരണമാകുന്നെന്ന് വിദ​ഗ്ധർ പറയുന്നു.

ആകാശച്ചുഴിയെ മറികടക്കാനാകുമോ?

ആകാശച്ചുഴിയെ നേരിടാൻ പൈലറ്റിന് മുന്നിൽ പലവിധ വഴികൾ ഉണ്ട്. കാലാവസ്ഥാ റഡാർ ഡിസ്‌പ്ലെ പോലുള്ള സംവിധാനങ്ങൾ അതിന് ഉപയോ​ഗപ്പെടുത്താവുന്നതാണ്. ചില സമയങ്ങളിൽ പൈലറ്റുമാർക്ക് കണ്ണുകൾ കൊണ്ട് ആകാശച്ചുഴി നേരിട്ട് കാണാൻ സാധിക്കും.

ആകാശചുഴിയ്ക്ക് തൊട്ടുമുമ്പുള്ളയിടം വരെ വളരെ ശാന്തമായിരിക്കും. അതേസമയം, ഒരു വിമാനം ക്ലിയർ എയർ ടർബുലൻസിൽപ്പെട്ടാൻ എയർ ട്രാഫിക് കൺട്രോളർമാർ മറ്റ് പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നു.

പുതിയതായി ഇറങ്ങുന്ന വിമാനങ്ങൾ ആകാശച്ചുഴി കൈകാര്യം ചെയ്യാൻ പര്യാപ്തമാണ്. വിമാനത്തിന്റെ കാബിൻ ഏരിയയും ഓവർഹെഡ് ബിന്നിലും ചെറിയ കേടുപാടുകൾ സംഭവിക്കുമെങ്കിലും ഇവ വിമാനത്തിന്റെ ഘടനാപരമായ കാര്യങ്ങളെ ബാധിക്കില്ലെന്ന് മോസ് പറഞ്ഞു.

എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ