5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bangladesh Power Supply: നൽകാനുള്ളത് 846 മില്യൺ ഡോളർ; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി, വൈദ്യുതി വിതരണം വെട്ടിക്കുറച്ചു

Adani Reduces Bangladesh Power Supply: 1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 700 മെഗാവാട്ട് ആയാണ് ഉത്പാദനം കുറച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബംഗ്ലാദേശിന് 1,600 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Bangladesh Power Supply: നൽകാനുള്ളത് 846 മില്യൺ ഡോളർ; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി, വൈദ്യുതി വിതരണം വെട്ടിക്കുറച്ചു
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 02 Nov 2024 00:01 AM

ധാക്ക: ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് വെട്ടിക്കുറച്ചു (Bangladesh Power Supply). വൈദ്യുതി ചാർജ് ഇനത്തിൽ 846 മില്യൺ ഡോളർ ബംഗ്ലാദേശ് സർക്കാർ കുടിശ്ശികയാക്കിയതിന് പിന്നാലെയാണ് അദാനി കമ്പനിയുടെ നടപടി. നിലവിൽ വിതരണം ചെയ്ത് വരുന്നതിൻ്റെ 50 ശതമാനം വൈദ്യുതിയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്.

നിലവിൽ ത്സാർഖണ്ഡിൽ നിന്നാണ് അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകികൊണ്ടിരുന്നത്. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് ഒക്ടോബർ 27-ന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

കൽക്കരി വിതരണക്കാർക്കും ഓപ്പറേഷൻസ്, മെയിന്റനൻസ് കോൺട്രാക്ടർമാർക്കും പണം നൽകുന്നതിന് പ്രവർത്തന മൂലധനം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും അദാനി ഗ്രൂപ്പ് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് വൈദ്യുതി വിച്ഛേദിച്ചുകൊണ്ടി നടപടി സ്വീകരിച്ചത്. പണം അടയ്ക്കുന്നതിനായി വ്യാഴാഴ്ച വരെ ആയിരുന്നു ബംഗ്ലാദേശ് അവസാന സമയം ചോദിച്ചത്. എന്നാൽ തുക കണ്ടെത്താൻ കഴിഞ്ഞില്ല.

1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 700 മെഗാവാട്ട് ആയാണ് ഉത്പാദനം കുറച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബംഗ്ലാദേശിന് 1,600 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 27ന് അയച്ച കത്തിൽ ഒക്ടോബർ 30ന് 846 മില്യൺ ഡോളറിന്റെ കുടിശിക തീർപ്പാക്കണമെന്നായിരുന്നു കമ്പനി ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്.

Latest News