Abu Dhabi Fishing : മീൻപിടുത്ത പരിധി ലംഘിച്ചു; അബുദാബിയിൽ ഉല്ലാസ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

Abu Dhabi Boat Owner Fined : ദിവസേന നൽകുന്ന മീൻപിടുത്ത പരിധി ലംഘിച്ച ബോട്ടുടമയ്ക്ക് ഭീമമായ പിഴ വിധിച്ച് അബുദാബി പാരിസ്ഥിതിക ഏജൻസി. കൃത്യമായ ലൈസൻസില്ലാതെ ഉല്ലാസബോട്ടിൽ കറങ്ങി മീൻപിടിച്ചയാൾക്കാണ് പിഴ വിധിച്ചത്.

Abu Dhabi Fishing : മീൻപിടുത്ത പരിധി ലംഘിച്ചു; അബുദാബിയിൽ ഉല്ലാസ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

മീൻപിടുത്തം (Image Courtesy - Social Media)

Published: 

03 Nov 2024 12:43 PM

മീൻപിടുത്ത പരിധി ലംഘിച്ച ബോട്ടുടമയ്ക്ക് അബുദാബിയിൽ 20,000 ദിർഹം പിഴ. ഓരോ ദിവസവും അനുവദിച്ച പരിധിയിൽ കവിഞ്ഞ് മത്സ്യബന്ധനം നടത്തിയതിനാണ് അബുദാബി പാരിസ്ഥിതിക ഏജൻസി ഭീമമായ പിഴയിട്ടത്. ഇക്കാര്യം ഇവർ തന്നെ ഔദ്യോഗികമായി അറിയിച്ചു. പരിധിയിൽ കവിഞ്ഞ് മീൻ പിടിക്കണമെങ്കിൽ ബോട്ടുടമയ്ക്ക് വാണിജ്യ മീൻപിടുത്ത ലൈസൻസ് ഉണ്ടായിരിക്കണം. ഈ ലൈസൻസ് ഇല്ലാതെ മീൻപിടിക്കുന്നത് പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനമാണ്.

ഉല്ലാസബോട്ടുകളിൽ സഞ്ചരിച്ച് മീൻ പിടിക്കുന്നവർക്ക് പലപ്പോഴും വാണിജ്യ ലൈസൻസ് ഉണ്ടാവാറില്ല. എന്നാൽ, ഇങ്ങനെ വാണിജ്യ ലൈസൻസ് ഇല്ലാത്ത ബോട്ടുടമകൾ ഒരു പരിധിയിൽ കവിഞ്ഞ് മീൻ പിടിക്കാനും പാടില്ല. വാണിജ്യ ലൈസൻസ് ഉണ്ടെങ്കിലേ ഒരു പരിധിയിൽ കൂടുതൽ മീൻ പിടിക്കാവൂ എന്ന നിയമം പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ആദ്യത്തെ തവണ ചെയ്യുന്ന നിയമലംഘനത്തിന് പിഴയാണ് ശിക്ഷ. തെറ്റ് ആവർത്തിച്ചാൽ ഒരു മാസം വള്ളം പിടിച്ചുവെക്കും. വീണ്ടും ആവർത്തിച്ചാൽ ബോട്ടിൻ്റെ ലൈസൻസ് റദ്ദാക്കും. ഭാവി തലമുറയ്ക്കായി കരുതിവെക്കുക എന്നതാണ് ഇത്തരം നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് പാരിസ്ഥിതിക ഏജൻസി പറഞ്ഞു.

Also Read : Viral Video: ‘ആൺസുഹൃത്തുക്കൾ പാടില്ല; ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ’; കോടീശ്വരൻ ഭർത്താവിന്റെ നിയമങ്ങൾ പങ്കുവെച്ച്‌ ഭാര്യ

വിവിധ ഇനം മത്സ്യങ്ങൾ പിടിക്കുന്നതിന് വിവിധ സമയങ്ങളാണ് യുഎഇ സർക്കാർ നിജപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഇവയെയല്ലാതെ മറ്റ് ഏതെങ്കിലും ഇനം മത്സ്യത്തെ പിടിക്കുന്നത് ശിക്ഷാർഹമാണ്. സ്രാവുകളെ പിടിക്കുന്നത് ഒരു സമയത്തും അനുവദനീയമല്ല. ഗിൽ നെറ്റുകൾ (വളഞ്ഞ വലകൾ) ഉപയോഗിക്കുന്നതും ഗർഗൂറുകൾ എന്നറിയപ്പെടുന്ന വല ഉപയോഗിച്ച് മീൻ പിടിക്കുന്നതും അബുദാബിയിൽ ഉൾപ്പെടെ ഒരു സമയത്തും അനുവദനീയമല്ല. വളഞ്ഞ വലകൾ ഉപയോഗിക്കുന്നതിന് ദുബായിലും വിലക്കുണ്ട്.

ജൂലായ് മാസത്തിൽ നത്തോലിയും മത്തിയും പിടിക്കാൻ പാടില്ല. ഷാർജ, അജ്മാൻ, ഉമ്മൽ ക്വയ്ൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് വളഞ്ഞ വലകൾ ഉപയോഗിക്കാൻ പാടില്ല എന്നും നിയമമുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്