തെറിവിളി അസഭ്യം പറച്ചിൽ എന്നിങ്ങിനെ കുപ്രസിദ്ധിയിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ താരമാണ് തൊപ്പി എന്ന മുഹമ്മദ് നിഹാൽ.
പൊതുയിടത്തിൽ അസഭ്യം നിറഞ്ഞ പാട്ട് പാടി, രാസലഹരി ഉപയോഗം, ഇപ്പോഴിതാ തോക്ക് ചൂണ്ടി ഉൾപ്പെടെയുള്ള കേസുകളും തൊപ്പിക്കെതിരെയുണ്ട്
ഇത്രയധികം കുപ്രസിദ്ധിയുണ്ടെങ്കിലും തൊപ്പിക്ക് എങ്ങനെ ഇത്രയും വരുമാനം ലഭിക്കുന്നുയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതൊരിക്കൽ തൊപ്പി തന്നെ വ്യക്തമാക്കിട്ടുണ്ട്.
ഒരു മണിക്കൂർ സ്ട്രീമിങ്ങിന് ലഭിക്കുന്നത് 250 ഡോളറാണ്. ഇന്ത്യയിലെ 21,000 രൂപ. ഒരു ദിവസം അഞ്ച് മുതൽ എട്ട് മണിക്കൂർ സ്ട്രീമിങ് പോകും.
അങ്ങനെയെങ്കിൽ ഒരു ദിവസം തൊപ്പിക്ക് ലഭിക്കുക ഒരു ലക്ഷം രൂപയാണ്. പ്രതിമാസം ഇത് 30 ലക്ഷം രൂപയാകും.
ഇവയ്ക്ക് പുറമെ പ്രൊമോഷൻസ്, ഉദ്ഘാടനം എന്നിങ്ങിനെ മറ്റ് വഴികളിലൂടെയും തൊപ്പിക്ക് വരുമാനം ലഭിക്കുന്നുണ്ടെന്ന് തൊപ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ ബ്ലേഡിലെ വിവരങ്ങൾ പ്രകാരം ബി കാറ്റഗറിയിലുള്ള തൊപ്പിയുടെ ചാനലിൽ നിന്നും 2 ലക്ഷത്തിലധികമാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.
കണ്ണൂർ സ്വദേശിയാണ് തൊപ്പി. ഇടയ്ക്ക് താൻ ഇനി തൊപ്പി എന്ന പേരിൽ സ്ട്രീമിങ് നടത്തില്ലയെന്ന് വ്ളോഗർ അറിയിച്ചിരുന്നു.