30 August 2024
Jenish Thomas
പുറത്ത് ഇറങ്ങിയാൽ ഇപ്പോൾ യുട്യൂബർമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥായാണ്
Pic Credit: PEXELS
നിരവധി പേരാണ് യുട്യൂബ് എന്ന മാധ്യമത്തിലൂടെ വരുമാനം നേടിയെടുക്കുന്നത്. അത് എങ്ങനെയെന്ന് പരിശോധിക്കാം
നിങ്ങളുടെ ചാനലിന് 100 സബ്സ്ക്രൈബർമാരെ ലഭിച്ചാൽ നിങ്ങൾക്ക് ഒരു പ്രത്യേക ലിങ്ക് യുട്യൂബിൽ നിന്നും ലഭിക്കുന്നതാണ്.
500 സബ്സ്ക്രൈബരെ ലഭിച്ചാൽ കമ്യൂണിറ്റി ടാബ് സംവിധാനം യുട്യൂബിൽ നിന്നും ലഭിക്കുന്നതാണ്
അതിലൂടെ നിങ്ങൾക്ക് ലൈവ് സ്ട്രീമുകൾ റിക്കോർഡുകളായി വീണ്ടും പ്രദർശിപ്പിക്കാൻ സാധിക്കും
500 സബ്സ്ക്രൈബർമാരെ ലഭിച്ചതിന് ശേഷമാണ് യുട്യൂബ് മോണിറ്റൈസേഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് തുടക്കമാകുക.
അതോടെ പേജ് ആഡ്, ഷോർട്ട് ഫീഡ് ആഡുകൾ സംവിധാനം നിങ്ങളുടെ ചാനലിന് ലഭിക്കും
500 ബ്സ്ക്രൈബർമാരായത് കൊണ്ട് നിങ്ങൾക്ക് വരുമാനം ലഭിക്കുമെന്ന് കരുതേണ്ട്. യുട്യൂബിലൂടെയുള്ള പരസ്യത്തിലൂടെ പണം ലഭിക്കുന്നതാണ്.
യുട്യൂബിൽ നിന്നും വരുമാനം ലഭിക്കണമെങ്കിഷൽ നിങ്ങളുടെ ചാനൽ മോണിറ്റൈസ് ചെയ്യണം. മോണിറ്റൈസ് ചെയ്താൽ ആഡ്സെൻസ് പാർട്ട്നെർ പ്രോഗ്രാമറിലൂടെ നിങ്ങൾക്ക് വരുമാനം ലഭിച്ച് തുടങ്ങും
മോണിറ്റൈസേഷനായി നിങ്ങളുടെ ചാനലിലെ വീഡിയോകൾ കുറഞ്ഞപക്ഷം 4000 മണിക്കൂർ ആൾക്കാർ കാണണം. കൂടാതെ 1000 സബ്സ്ക്രൈബേഴ്സും വേണം
Next: പിക്സൽ 9 ഇപ്പോൾ വാങ്ങിയാൽ 5,000 രൂപ ഓഫർ ലഭിക്കും