ജിമ്മിൽ പോകുന്നവരാണോ നിങ്ങൾ; എങ്കിൽ വർക്കൗട്ടിന് മുമ്പ് ഇവ കഴിക്കരുത്

15 October 2024

TV9 Malayalam

​നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കൂടിയേ തീരൂ. അതിനൊടൊപ്പം വർക്കൗട്ടിലും ശ്രദ്ധിക്കണം. ജിമ്മിൽ പോകുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 

വർക്കൗട്ട്

Pic Credit: Getty Images

ശീതള പാനീയങ്ങൾ (carbonated drinks) കുടിച്ച് വ്യായാമം ചെയ്യുന്നതിലൂടെ വയറ് കൊളുത്തിപ്പിടുത്തവും മനംപിരട്ടലും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.

ശീതള പാനീയം

​ഗ്യാസിന്റെ പ്രശ്നം ഉണ്ടാക്കുവാനും ഓക്കാനം വരാനുമുള്ള സാധ്യത ഉള്ളതിനാൽ, പാൽ കുടിച്ച് വർക്ക്ഔട്ട് ചെയ്യുന്നത് നല്ലതല്ല.

പാൽ 

‌വ്യായമത്തിന് മുമ്പ് പയർ കഴിക്കുന്നത് വയറിൽ ഗ്യാസ് കയറുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. 

പയർ

എരിവ് കലർന്ന ഭക്ഷണം വർക്കൗട്ട് സമയത്ത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും.

എരിവുള്ള ഭക്ഷണം

വ്യായാമം ചെയ്യുന്ന സമയത്ത് മധുരം ഉപയോ​ഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം ഉണ്ടാകുന്നു. ഇത് തളർച്ച, തലവേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും. 

റിഫൈൻഡ് ഷുഗർ

Next: വെള്ളം മാത്രം കുടിച്ച് വണ്ണം കുറയ്ക്കണോ?