ഓർമ്മയ്ക്കും ബുദ്ധിക്കും...  മഞ്ഞൾ ഇട്ട  വെള്ളം കുടിക്കൂ.

15  NOVEMBER 2024

NEETHU VIJAYAN

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. ഇവയിലുള്ള കുർകുമിനിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്.

മഞ്ഞൾ

Image Credit: Freepik

ദഹനക്കേട്, നെഞ്ചെരിച്ചിൽ, ഗ്യാസ് കെട്ടി വയർ വീർത്തിരിക്കുക തുടങ്ങിയ ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം.

ദഹന പ്രശ്‌നങ്ങൾ

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ വെള്ളം കുടിക്കുന്നത് ആർത്രൈറ്റിസ് രോഗം മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കുന്നു.

ആർത്രൈറ്റിസ്

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ നല്ലതാണ്. കൂടാതെ ഹൃദയത്തിൻറെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

കുർക്കുമിൻ

ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

ഓർമ്മശക്തി

വണ്ണം കുറയ്ക്കാനും മഞ്ഞൾ നല്ല മാർ​ഗമാണ്. കൊഴുപ്പ് കത്തിച്ചു കളയാൻ ഇവയ്ക്ക് കഴിയും. അതുവഴി വയർ കുറയുകയും ചെയ്യുന്നു.  

വയർ കുറയ്ക്കാൻ

 ആൻറി ഓക്സിഡൻറുകൾ അടങ്ങിയ മഞ്ഞൾ വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. 

ചർമ്മ സംരക്ഷണം

Next പ്രൂൺസ് പൊളിയാണ്... മുടി കൊഴിച്ചിൽ ഞൊടിയിടയിൽ നിർത്താം!