04 Janary 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. ഇരു ടീമുകൾക്കും ജയസാധ്യതയുണ്ട്.
Image Credits: PTI
ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ഓൾഔട്ടായ ഇന്ത്യ ഓസ്ട്രേലിയയെ 181 റൺസിന് ഓൾഔട്ടാക്കി. ബൗളർമാരാണ് ഇരു ടീമിലും തിളങ്ങിയത്.
രണ്ടാം ഇന്നിംഗ്സിൽ നാല് റൺസ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്.
ഇതോടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 145 റൺസ് ലീഡായി. മത്സരത്തിൽ മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഫലം ഉറപ്പാണ്.
രണ്ടാം ഇന്നിംഗ്സിലെ ആദ്യ ഓവറിൽ മിച്ചൽ സ്റ്റാർക്കിനെതിരെ ജയ്സ്വാൾ നേടിയത് 16 റൺസാണ്. നാല് ബൗണ്ടറികളാണ് താരം നേടിയത്.
ഇതോടെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും യശസ്വി ജയ്സ്വാൾ കുറിച്ചു.
2005ൽ പാകിസ്താനെതിരെ ആദ്യ ഓവറിൽ 13 റൺസ് നേടിയ വീരേന്ദർ സെവാഗിൻ്റെ റെക്കോർഡ് ആണ് യുവതാരം ഇതോടെ മറികടന്നത്.
Next : ഡിവില്ല്യേഴ്സിൻ്റെ ടെസ്റ്റ് ടീമിൽ ആരൊക്കെ?