30 December 2024
ABDUL BASITH
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. 184 റൺസിനായിരുന്നു എംസിജിയിൽ ഇന്ത്യയുടെ തോൽവി.
Image Credits: PTI
നാലാം ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-1ന് മുന്നിലെത്തി. സിഡ്നിയിൽ 2025 ജനുവരി മൂന്നിനാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക.
ഇന്ത്യ ആകെ നാണംകെട്ട നിലയിലാണെങ്കിലും യശസ്വി ജയ്സ്വാളിന് 2025 വളരെ മികച്ചതായിരുന്നു. തകർപ്പൻ പ്രകടനങ്ങളാണ് ജയ്സ്വാൾ ഇക്കൊല്ലം നടത്തിയത്.
2024ൽ ആകെ 1478 റൺസ് നേടിയ ജയ്സ്വാൾ ഒരു വർഷം ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തി.
എംസിജി ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും ജയ്സ്വാൾ ഫിഫ്റ്റിയടിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ 82 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ 84 റൺസ് നേടി.
പട്ടികയിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാമത്. 2010ൽ സച്ചിൻ നേടിയത് 1562 റൺസ്. 1979ൽ 1555 റൺസ് നേടിയ സുനിൽ ഗവാസ്കർ രണ്ടാമതാണ്.
സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ വിജയിച്ച് പരമ്പര സമനിലയാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ഇതും ഡബ്ല്യുടിസി ഫൈനൽ പ്രവേശനത്തെ സഹായിക്കില്ല.
Next : മെൽബണിൽ തിളങ്ങിയ ഏഴ് താരങ്ങൾ