14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ

18 October 2024

ABDUL BASITH

വനിതാ ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിച്ചു. ആധികാരികമായിരുന്നു പ്രോട്ടീസിൻ്റെ വിജയം.

ദക്ഷിണാഫ്രിക്ക

Image Courtesy - PTI

സെമിയിൽ ഓസീസ് കീഴടങ്ങിയതോടെ 14 വർഷത്തിൽ ഇതാദ്യമായാണ് അവർക്ക് കലാശപ്പോരിന് അർഹത ലഭിക്കാതിരിക്കുന്നത്.

റെക്കോർഡ്

2010ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയക്ക് ഫൈനലിലെത്താൻ കഴിയാത്തത്. കഴിഞ്ഞ ഏഴ് തവണയും ഓസ്ട്രേലിയ ഫൈനലിൽ കളിച്ചിരുന്നു.

ഓസ്ട്രേലിയ

ഞായറാഴ്ചയാണ് ഫൈനൽ. വെസ്റ്റ് ഇൻഡീസും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ പ്രോട്ടീസ് ഫൈനലിൽ നേരിടും.

ഫൈനൽ

ആധികാരികമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഓസ്ട്രേലിയയെ 135നൊതുക്കിയ ദക്ഷിണാഫ്രിക്ക 18ആം ഓവറിൽ വിജയലക്ഷ്യം മറികടന്നു.

ആധികാരികം

74 റൺസ് നേടി പുറത്താവാതെ നിന്ന അന്നേക് ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

അന്നേക് ബോഷ്

ഇന്ന് നടക്കുന്ന സെമിയിൽ ന്യൂസീലൻഡ് വെസ്റ്റ് ഇൻഡീസിനെ കീഴടക്കിയാൽ ചരിത്രത്തിലാദ്യമായി വനിതാ ടി20 ലോകകപ്പിൽ ഒരു പുതിയ ചാമ്പ്യനുണ്ടാവും.

പുതിയ ജേതാക്കൾ

Next : 10 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ്