കിഡ്നി ക്യാൻസറിന് പിന്നിലെ കാരണങ്ങളെയും ലക്ഷണങ്ങളെയും തിരിച്ചറിയാം

16 JUNE 2024

TV9 MALAYALAM

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.

വൃക്ക

കിഡ്നി ക്യാൻസർ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമറായാണ് തുടങ്ങുന്നത്. ശേഷം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു.

കിഡ്നി ക്യാൻസർ

പുകവലി, അമിത വണ്ണം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവർ എന്നിവയാണ് കിഡ്നി ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത്.

കാരണങ്ങൾ

മൂത്രത്തിൽ രക്തം കാണപ്പെടുക, മൂത്രം പിങ്കോ ചുവപ്പോ  നിറത്തിൽ കാണപ്പെടുക, വയറിലെ മുഴ, വൃക്കയിൽ മുഴ എന്നിവ വൃക്കയിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ

കൂടാതെ വിശപ്പില്ലായ്മ, വൃഷണസഞ്ചിയിലെ വീക്കം, നടുവേദന, പെട്ടെന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെ വൃക്കയിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാകാം.

വിശപ്പില്ലായ്മ

കിഡ്നി ക്യാൻസർ മൂലം ചിലരിൽ രക്തസമ്മർദ്ദം ഉയരാനും വിളർച്ച ഉണ്ടാകാനും അസ്ഥി വേദന ഉണ്ടാകാനും സാധ്യതയുണ്ട്.

വിളർച്ച

ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികൾ ഇവയാണ്.