10 OCTOBER 2024
NEETHU VIJAYAN
മുട്ട പുഴുങ്ങുന്നത് നിസാരമാണെങ്കിലും അത് പൊട്ടാതെ പുറത്തെടുക്കുന്നത് ഇത്തിരി പണിയാണ്.
Pic Credit: Getty Images
എത്ര സമയം മുട്ട പുഴുങ്ങണം എന്നും പലർക്കും അറിയില്ല.
ഉള്ളിൽ നിറയെ വെള്ളം കയറി രുചികെട്ട മുട്ട ഇനി കഴിക്കേണ്ട. മുട്ട നന്നായി പുഴുങ്ങാൻ ചില പൊടിക്കൈകൾ നോക്കാം.
മുട്ട പുഴുങ്ങുന്ന വെള്ളം ചൂടായ ശേഷം അതിലേക്ക് ഒരു സ്പൂൺ ഉപ്പ് കൂടി ചേർത്ത ശേഷം മുട്ട ഇടുക, മുട്ട പൊട്ടില്ല.
മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുന്നത് പൊട്ടുന്നത് ഒഴിവാക്കും.
കുറഞ്ഞ തീയിൽ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാൻ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാൽ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.
മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അൽപം വിനാഗിരി ഒഴിച്ച് പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും.
ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം. എങ്കിൽ മാത്രമേ കഴിക്കാവുന്ന പാകത്തിലേക്ക് എത്തൂ.
Next: അമിതമായാൽ ബ്രോക്കോളി പല രോഗങ്ങൾക്കും കാരണമാകും