07 July 2024
SHIJI MK
ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഗുണം മാത്രമല്ല ദോഷവും ചോക്ലേറ്റിനുണ്ട്. എന്തെല്ലാമാണ് ചോക്ലേറ്റിന്റെ ഗുണവും ദോഷവും എന്ന് നോക്കാം. Photo by Tetiana Bykovets on Unsplash
പോഷകങ്ങളുടെ കലവറയാണ് ചോക്ലേറ്റ്. ചോക്ലേറ്റിന്റെ ചേരുവയായ കൊക്കോയില്‍ ഫിനോളിക് സംയുക്തങ്ങള്‍ അടങ്ങിയതിനാല്‍ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. Photo by Pablo Merchán Montes on Unsplash
ചോക്ലേറ്റിലുള്ള മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്‌സിഡന്റുകള്‍, ഫോസ്‌ഫേറ്റ്, പ്രോട്ടീന്‍, കാത്സ്യം എന്നിവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. Photo by Jessica Loaiza on Unsplash
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സാധിക്കും. Photo by Pushpak Dsilva on Unsplash
ഡാര്‍ക്ക് ചോക്ലേറ്റിലുള്ള ഫ്‌ളവനോയ്ഡ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. Photo by Tetiana Bykovets on Unsplash
ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിച്ചാല്‍ ശരീരഭാഗം കുറയ്ക്കാന്‍ സാധിക്കും. ഇതില്‍ അടങ്ങിയ ഫ്‌ളവനോയ്ഡുകളും പോഷകങ്ങളും ഇതിന് സഹായിക്കും. Photo by Nathana Rebouças on Unsplash
ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് അമിതഭാരവും ഫാറ്റും കലോറിയും കൂടാനും കാരണമാകും.
കൊക്കോ പദാര്‍ത്ഥത്തിനൊപ്പം കലോറിയും ഫാറ്റും പഞ്ചസാരയും ഫൈബറും പ്രോട്ടീനും ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.