എയ്ഡ്സിനെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

23 November 2024

ABDUL BASITH

എയ്ഡ്സ് അഥവാ എച്ച്ഐവി വളരെ ഗുരുതരമായ ഒരു ലൈംഗികരോഗമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എച്ച്ഐവി ബാധയിൽ നിന്ന് രക്ഷപ്പെടാം.

എയ്ഡ്സ്

(Image Credits - Getty Images)

കോണ്ടം ഉപയോഗിച്ച് മാത്രം അപരിചിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക. എയ്ഡ്സ് ഏറ്റവുമധികം പകരുന്നത് ലൈംഗികബന്ധത്തിലൂടെയാണ്.

കോണ്ടം

ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക. പങ്കാളികൾ കൂടുന്നതിനനുസരിച്ച്, അവരുടെ രീതികൾക്കനുസരിച്ച് എയ്ഡ്സിനുള്ള സാധ്യത വർധിക്കും.

ലൈംഗിക പങ്കാളികൾ

എച്ച്ഐവി പകരാതിരിക്കാൻ രണ്ട് തരത്തിലുള്ള മരുന്നുകളുണ്ട്. മുൻകരുതലായും പിൻകരുതലായും കഴിക്കാവുന്നവ. ഇവ രണ്ട് തരത്തിലാണ്

മരുന്ന്

എച്ച്ഐവി സാധ്യതയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് തോന്നിയാൽ കഴിക്കാവുന്ന മരുന്നുണ്ട്. ഇത്തരം ലൈംഗികബന്ധത്തിന് സാധ്യതയുണ്ടെന്ന സാഹചര്യത്തിൽ കഴിക്കാവുന്ന മരുന്നുമുണ്ട്.

പ്രീ, പോസ്റ്റ് എക്സ്പോഷർ

ഡോക്ടറുടെ നിർദ്ദേശപ്രകാരം എച്ച്ഐവി മരുന്നുകൾ കഴിയ്ക്കുന്നുണ്ടെങ്കിൽ അസുഖം കുഞ്ഞിലേക്ക് പകരാനുള്ള സാധ്യത വെറും ഒരു ശതമാനമാണ്.

കുഞ്ഞ്

മരുന്നുകൾ കുത്തിവെക്കുമ്പോൾ ശ്രദ്ധിക്കണം. കുത്തിവെക്കുകയാണെങ്കിൽ ശുദ്ധീകരിച്ച സിറിഞ്ചേ ഉപയോഗിക്കാവൂ. ഇത് മറ്റാരുമായും പങ്കുവെക്കരുത്.

ഇഞ്ചക്ഷൻ

Next : ഗർഭിണികൾ വ്യായാമം ചെയ്താലുള്ള ഗുണങ്ങൾ